വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് മുസ്‌ലിം സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്

Dec 06 - 2017

കോഴിക്കോട്: നിലവിലുള്ള കേന്ദ്ര വഖഫ് നിയമങ്ങള്‍ക്കും റഗുലേഷനും വിരുദ്ധമായി സംസ്ഥാന വഖഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനം പി.എസ്.സിക്ക് വിടാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കോഴിക്കോട് ജെ.ഡി.റ്റി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മുസ്‌ലിം സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
    ഇത് സംബന്ധമായി നവംബര്‍ 23 ന് മുസ്‌ലിം സംഘടന പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. പ്രക്ഷേഭപരിപാടികളുടെ ഒന്നാം ഘട്ടമെന്ന നിലക്ക് ഡിസംബര്‍ 14ന് വ്യാഴാഴ്ച ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ് പടിക്കല്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. യോഗത്തില്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായി. വഖഫ് ബോര്‍ഡ് മെമ്പര്‍ എം.ഐ.ഷാനവാസ് എം.പി. ഉദ്ഘാടനം ചെയ്തു. വിവിധ മുസ്‌ലിം സംഘടനകളെ പ്രതിനിധീകരിച്ച് കെ.പി.എ.മജീദ്, കെ.കുട്ടിഅഹ്മദ് കുട്ടി (മുസ്‌ലിംലീഗ്), കെ.ഉമര്‍ ഫൈസി മുക്കം, കെ.മോയിന്‍കുട്ടി മാസ്റ്റര്‍ (സമസ്ത), നാസര്‍ ഫൈസി കൂടത്തായി (എസ്.വൈ.എസ്), റഷീദ് ഫൈസി വെള്ളായിക്കോട് (എസ്.കെ.എസ്.എസ്.എഫ്), അബ്ദുറഹിമാന്‍ പെരിങ്ങാടി, സി.ടി.ഷുഹൈബ് (ജമാഅത്തെ ഇസ്‌ലാമി), വി.കെ.ബാവ, വി.അബ്ദുറഹിമാന്‍, ഇ.വി.സലാം (കെ.എന്‍.എം), കെ.സജാദ് (വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍) എന്‍.കെ.അലി, പി.അബൂബക്കര്‍ (മെക്ക), ബഷീര്‍ അഹ്മദ്, കെ.കെ.സുബൈര്‍ (കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം.സി.മായിന്‍ ഹാജി സ്വാഗതവും അഡ്വ.പി.വി.സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News