സൗഹൃദ സംഗമം

Dec 06 - 2017

ഫര്‍വാനിയ: കെ ഐ ജി വെസ്റ്റ് മേഖലയുടെ കീഴില്‍ അബ്ബാസിയ,  ഫര്‍വാനിയ,  റിഗ്ഗായ്, കുവൈത്ത് സിറ്റി എന്നീ ഏരിയകളില്‍ പ്രവര്‍ത്തിക്കുന്ന സൗഹൃദ വേദികള്‍ സംയുക്തമായി  സൗഹൃദ സംഗമം സംഘടിപ്പിച്ചു.  പ്രശസ്ത എഴുത്തുകാരന്‍   പ്രേമന്‍ ഇല്ലത്ത് സംഗമം ഉദ്ഘാടനം ചെയ്തു.   
കെ ഐ ജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി,  സൗഹൃദ വേദി പ്രസിഡന്റുമാരായ അനിയന്‍ കുഞ്ഞ്  പാപ്പച്ചന്‍ (അബ്ബാസിയ) ജയദേവന്‍ അമ്പാടി (ഫര്‍വാനിയ ),  വിപിന്‍ ബാലന്‍ (റിഗ്ഗായ്) എന്നിവര്‍ ആശംസ പ്രസംഗം നടത്തി. കെ ഐ ജി വെസ്റ്റ് മേഖല ആക്റ്റിംഗ് പ്രസിഡന്റ് അന്‍സാര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ച സംഗമത്തില്‍ അനീസ് അബ്ദു സലാം സ്വാഗതവും സുന്ദരന്‍ പൊരുപ്പത്ത് നന്ദി യും പറഞ്ഞു.
വിവിധ ഏരിയകളിലെ കലാകാരന്മാരും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികള്‍ സംഗമത്തിന് കൊഴുപ്പേകി. യാസിര്‍ കരിങ്കല്ലത്താണി, ലായിക് അഹ് മദ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad