ബാദുഷയെ സോളിഡാരിറ്റി അനുമോദിച്ചു

Dec 06 - 2017

പാലക്കാട്: ഇറാനില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍ ഫൂട്ബാള്‍ ടൂര്‍ണമെന്റില്‍ ടീം ഇന്ത്യയുടെ ഗോള്‍ കീപ്പര്‍ CBKM GHSS പുതുപ്പരിയാരം സ്‌കൂളിലെ ബാദുഷയെ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി അനുമോദിച്ചു.
സോളിഡാരിറ്റിയുടെ ഉപഹാരവും ക്യാഷ് അവാര്‍ഡും ജില്ലാ വൈസ് പ്രസിഡണ്ട് ഷാജഹാന്‍ കൊല്ലങ്കോട് ബാദുഷ ക്ക് കൈമാറി. വീട്ടില്‍ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് കാജാ മൊയ്തീന്‍, സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ദേവയാനി ടീച്ചര്‍ ,സ്റ്റാഫ് സെക്രട്ടറി മുഹമ്മദലി മാസ്റ്റര്‍, ജമാഅത്തെ ഇസ്ലാമി ഒലവക്കോട് ഏരിയാ പ്രസിഡണ്ട് പി.എച്ച്.മുഹമ്മദ് എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ.എം.ശാക്കിര്‍ അഹമ്മദ്, ഒലവക്കോട് ഏരിയാ കമ്മിറ്റി അംഗം സലിം മേപ്പറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad