മുത്തലാഖ് ബില്‍: പണ്ഡിതരുമായി ചര്‍ച്ച നടത്തണം - സമസ്ത

Dec 06 - 2017

കോഴിക്കോട്: മുത്തലാഖ് നിയമ വിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് മുസ്‌ലിം പണ്ഡിതരുമായി ചര്‍ച്ച നടത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മുത്തലാഖ് വിഷയത്തില്‍ പണ്ഡിതരുമായി ചര്‍ച്ച ചെയ്തശേഷമായിരിക്കണം സംസ്ഥാന സര്‍ക്കാറിന്റെ അഭിപ്രായം കേന്ദ്ര ഗവണ്‍മെന്റിനെ അറിയിക്കേണ്ടത്. ശരീഅത്ത് ആക്ടിന് വിരുദ്ധമായ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ കേന്ദ്ര മന്ത്രിതല സമിതി തയ്യാറാക്കിയ കരട് ബില്ലില്‍രേഖപ്പെടുത്തിയിട്ടുള്ളത്. ഇസ്‌ലാമിക ശരീഅത്ത് വിഷയത്തില്‍ മുസ്‌ലിം പണ്ഡിതരുമായി ചര്‍ച്ച ചെയ്യാതെ തകൃതിയായി ബില്ല് പാസാക്കുന്ന നടപടിയില്‍ നിന്ന് കേന്ദ്ര ഗവണ്‍മെന്റ് പിന്‍മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News