തനിമ സ്‌നേഹസംഗമം സംഘടിപ്പിച്ചു

Dec 28 - 2017

അല്‍കോബാര്‍ : തനിമ അല്‍കോബാര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  സ്‌നേഹസംഗമം സംഘടിപ്പിച്ചു .  വ്യത്യസ്!ത മതങ്ങള്‍ തമ്മിലുള്ള സാമ്യതകള്‍  മനസ്സിലാക്കുവാനും,   പരസ്പര ബഹുമാനത്തോടെയും സ്‌നേഹത്തോടെയും  നന്മയില്‍  ഒത്തുചേരുവാനും  നമ്മുക്ക് സാധിക്കണമെന്ന് സംഗമത്തില്‍  സ്‌നേഹ സന്ദേശം നല്‍കികൊണ്ട് അഡ്വ:സലീല്‍  സദസിനെ ഉണര്‍ത്തി.  ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള   അറിവുകള്‍ പങ്കുവെച്ചു. അല്‍ കൊസാമാ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നിയാസ് ചിറക്കര സദ്യസര്‍ക്കായി  ക്വിസ് മത്സരം നടത്തി .

 പ്രവാചകന്‍ മുഹമ്മദ്‌നബിയുടെ ജീവിതത്തെക്കുറിച്ച്  തനിമ നേരത്തെ തയ്യാറാക്കി  നല്‍കിയ കുറിപ്പുകളെയും  പോസ്റ്ററുകളെയും ആസ്പദമാക്കി  നടത്തിയ വാട്‌സ്ആപ്പ്  ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാന ദാനം  അല്‍കൊസാമാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍   ജയശ്രീ മുരളീധരന്‍, തനിമ അഖില സൗദി ജനറല്‍ സെക്രട്ടറി ഉമര്‍ഫാറൂഖ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. തനിമ കോബാര്‍ മേഖല പ്രസിഡണ്ട്  മുജീബ്‌റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു .ആസിഫ് കക്കോടി സ്വാഗതം പറഞ്ഞു.  മുഹമ്മദ് ത്വയ്യിബ് ഖിറാഅത്തും അബ്ദുറഊഫ്  അണ്ടത്തോട്  കാവ്യാലാപനവും നടത്തി. പരിപാടിയില്‍ മുഖ്യാഥിതിയായി പങ്കെടുത്ത ജയശ്രീ മുരളിധരനുള്ള തനിമയുടെ  ഉപഹാരം ഉമര്‍ ഫാറൂഖ് കൈമാറി.  ഫൈസല്‍ കൈപ്പമംഗലം, കോയ ചോലമുഖത്ത്, അബ്ദുല്‍ഗഫൂര്‍ മങ്ങാട്ടില്‍, ഹബീബ് മാങ്കോട്, ഖദീജ ഫാറൂഖ്  എന്നിവര്‍  പരിയാടിയ്ക്ക് നേതൃത്വം നല്‍കി .

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad