സമസ്ത ആദര്‍ശ പ്രചാരണ ക്യാമ്പയിന്‍ സ്വാഗത സംഘം ഓഫീസ് തുറന്നു

Dec 28 - 2017

കൂരിയാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 2018 ജനുവരി മുതല്‍ മെയ് വരെ ആചരിക്കുന്ന സമസ്ത ആദര്‍ശ പ്രചാരണ ക്യാമ്പയിന്റെ ഉദ്ഘാടന സമ്മേളനം 11ന് വ്യാഴാഴ്ച കൂരിയാട് നടക്കും.
സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വിഭാവനം ചെയ്യുന്ന പരിശുദ്ധ അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ മുറുകെ പിടിച്ച് ജീവിത വിജയം കൈവരിക്കാന്‍ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ദീനിനെ വികലമാക്കാന്‍ പലകാലങ്ങളിലും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അത്തരം നീക്കങ്ങളെ പരാജയപ്പെടുത്താന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് സാധിച്ചിട്ടുണ്ടെന്നും, പൂര്‍വ്വികര്‍ കാണിച്ചു തന്ന ആ വഴി തന്നെ തുടര്‍ന്നും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത നടത്തുന്ന ആദര്‍ശ ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സമസ്ത സെക്രട്ടറി പി.പി. ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍മാരായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, സുന്നി യുവജന സംഘം സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.കെ.എസ്.എസ്.എഫ്  ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, യു. ഷാഫി ഹാജി ചെമ്മാട്, അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമി, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ഹംസ ഹാജി മൂന്നിയൂര്‍, കാടാമ്പുഴ മൂസ ഹാജി, എന്‍. കുഞ്ഞിപ്പോക്കര്‍, ഒ.കെ. കുഞ്ഞിമോന്‍ മുസ്‌ലിയാര്‍, അനീസ് ജിഫ്‌രി തങ്ങള്‍, മണ്ടോട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍, നൗഷാദ് ചെട്ടിപ്പടി, കുഞ്ഞാപ്പുട്ടി തങ്ങള്‍ കൂരിയാട്, മുഹമ്മദലി ഹാജി പ്രസംഗിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സ്വാഗതവും കോഓര്‍ഡിനേറ്റര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad