കൊയ്ത്തുത്സവം2017 കീഴാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസിദ മണിയന്‍ ഉദ്ഘാടനം ചെയ്യുന്നു

Jan 02 - 2018

പെരിന്തല്‍മണ്ണ: പഠനത്തോടെപ്പം കൃഷിയിലും മികവ് തെളിയിച്ച് ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിഅ വിദ്യാര്‍ഥികള്‍. നെല്ലും വാഴയും കപ്പയുമടക്കം ധാരാളം പച്ചക്കറികള്‍ ആറോളം ഏകറുകളിലായി കോളേജ് കാമ്പസില്‍ വിദ്യാര്‍ഥികള്‍ വിളയിച്ചിട്ടുണ്ട്. അധ്യാപകരുടെയും മാനേജ്‌മെന്റിന്റേയും പരിപൂര്‍ണ പിന്തുണ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചപ്പോഴാണ് പഠനത്തോടപ്പെം കൃഷിയിലും നൂറുമേനി വിളയിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധ്യമായത്. ഈ വര്‍ഷത്തെ കൊയ്ത്തുത്സവം കീഴാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസിദ മണിയന്‍ ഉദ്ഘാടനം ചെയ്തു. അല്‍ ജാമിഅ അക്കാദമിക്ക് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. കൂട്ടില്‍ മുഹമ്മദലി അധ്യക്ഷനായിരുന്നു. അല്‍ ജാമിഅ അസി. റെക്ടര്‍ ഇല്യാസ് മൗലവി, പഞ്ചായത്ത് കൃഷി ഓഫീസര്‍ ബിജിന, എ ടി ഷറഫുദ്ദീന്‍, എം.ടി. കുഞ്ഞലവി, എ ഫാറൂഖ്, വാര്‍ഡ് മെമ്പര്‍ മുനീറ ഉമ്മര്‍, ടി സി ഹസനുല്‍ ബന്ന, പി അബദു റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad