യൂത്ത് ഇന്ത്യ ഭാരവാഹികള്‍

Jan 03 - 2018

മനാമ: യൂത്ത് ഇന്ത്യ ബഹ്‌റൈന്റെ 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി യൂനുസ് സലീമിനെയും  ജന: സെക്രട്ടറിയായി വി.കെ അനീസിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ജാസിര്‍ പി പി (വൈ: പ്രസിഡന്റ്),  മുഹമ്മദ് ഹാരിസ് എം സി (ജോയിന്റ് സെക്രട്ടറി), വി എന്‍ മുര്‍ഷാദ് (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെയും എക്‌സിക്ക്യൂട്ടീവ് അംഗങ്ങളായി മുഹമ്മദ് മുസ്തഫ, സിറാജ് കിഴുപ്പിള്ളിക്കര, ഫാറൂഖ് വി പി, അബ്ദുല്‍ അഹദ് കൊടുങ്ങല്ലൂര്‍, നജാഹ് കൂരങ്കോട്ട്, ഷുഹൈബ് ടി പി, സമീര്‍ കെ പി എന്നിവരെയും തെരെഞ്ഞെടുത്തു. സിഞ്ചിലെ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന തെരെഞ്ഞെടുപ്പിനു യൂത്ത് ഇന്ത്യ രക്ഷാധികാരി ജമാല്‍ ഇരിങ്ങല്‍ , ഫ്രന്റ് സ് സോഷ്യല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുബൈര്‍ എം എം എന്നിവര്‍  നേതൃത്വം നല്‍കി. യൂത്ത് ഇന്ത്യ മുന്‍ പ്രസിഡന്റ് ഫാജിസ് ടി കെ ആമുഖ പ്രഭാഷണവും യൂനുസ് സലീം സമാപനവും നടത്തി.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad