പീസ് സ്‌കൂള്‍: അടച്ചുപൂട്ടാനുള്ള നീക്കം പുനപരിശോധിക്കണം ജമാഅത്തെ ഇസ്‌ലാമി

Jan 11 - 2018

കോഴിക്കോട്: എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന പീസ് സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം. ഐ അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ മതനിരപേക്ഷമൂല്യങ്ങള്‍ക്കെതിരായതോ ഏതെങ്കിലും ജനവിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതോ ആയ പാഠഭാഗങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നുണ്ടെങ്കില്‍ അന്വേഷണത്തിലൂടെ അവ കണ്ടെത്താനും ഒഴിവാക്കാനുമുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. ഇതിന് പകരം സ്‌കൂള്‍ തന്നെ അടച്ചു പൂട്ടാനുള്ള തീരുമാനം വിദ്യാര്‍ഥികളെയും അധ്യാപകരെയും പ്രതികൂലമായി ബാധിക്കുന്നതും ഭരണഘടന ഉറപ്പ് നല്‍കുന്ന പൗരാവകാശങ്ങളുടെയും ന്യൂനപക്ഷാവകാശങ്ങളുടെയും ലംഘനവുമാണ്. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ പാഠപുസ്തകങ്ങളില്‍ അനാരോഗ്യകരമായ പരാമര്‍ശങ്ങളുണ്ടായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പ്രസ്തുത പാഠഭാഗം ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. വിവിധ മതസമൂഹങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് വേറെയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ, പീസ് സ്‌കൂളിനെതിരെ മാത്രമുള്ള നടപടി ദുരൂഹതയുള്ളതാണെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad