'അസ്മി' മൂന്നാം ഘട്ട പരിശീലനം നടന്നു

Jan 11 - 2018

മലപ്പുറം: അസോസിയേഷന്‍ ഓഫ് സമസ്ത മൈനോരിട്ടറ്റി ഇന്‍സ്റ്റിട്യൂഷന്‍സ് (അസ്മി) കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ കെ. ജി ക്ലാസിലെ  അധ്യാപികമാര്‍ക്കുള്ള മൂന്നാംഘട്ട പരിശീലത്തിലെ മലപ്പുറം ഏരിയ അധ്യാപക പരിശീലനം പി. ഉബൈദുള്ള എം.എല്‍. എ ഉല്‍ഘാടനം ചെയ്തു. വിദ്യാര്‍കളുടെ  പല വിധ കഴിവുകള്‍ ആദ്യ  ഘട്ടത്തില്‍ തന്നെ തിരിച്ചറിയുന്നത്  അധ്യാപകരാണെന്നും അത്‌പോലെ അവരെ കാലഘട്ടത്തിന് അനുയോജ്യമായ രീതില്‍ പരിപോഷിപ്പിക്കണമെന്നും  അതിന് അധ്യാപകര്‍ പ്രാപ്തരാവണമെന്നും കാര്യക്ഷമത വര്‍ദ്ധിപ്പിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. അസ്മി ജനറല്‍ സെക്രട്ടറി ഹജി. പി. കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ധനരാജ്, രാകേഷ് എന്നിവര്‍ പ്രസംഗിച്ചു.
റമീന ശമീര്‍ പരിശീലനത്തിന് നേതത്വം നല്‍കി. മജീദ് പറവണ്ണ സ്വാഗതവും മുഹമ്മദ് അലി.എ നന്ദിയും പറഞ്ഞു. അടുത്ത പരിശീലനം ജനു. 13ന് കോഴിക്കോട് അരബിറ് ഓഡിറ്റോറിയത്തിലും നടക്കും .

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad