തിന്മക്കെത്തിരെയുള്ള പെണ്‍ ശബ്ദങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ് :ജി.ഐ.ഒ ഏരിയ സമ്മേളനം

Feb 05 - 2018

ഒലവക്കോട് :  തിന്മക്കെത്തിരെയുള്ള പെണ്‍ ശബ്ദങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാ നെന്ന് ജി.ഐ.ഒ ഏരിയ സമ്മേളനം. 'വിശ്വാസം ; പ്രതിരോധവും പ്രതീക്ഷയും' തലക്കെട്ടില്‍ പാലക്കാട് ഇസ്ലാമിയ കോളജില്‍ വെച്ച് നടന്ന ജി.ഐ.ഒ ഒലവക്കോട് ഏരിയ സമ്മേളനം ജി.ഐ. ഒ. സംസ്ഥാന സമിതിയംഗം നാസിറ തയ്യില്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം സഫിയ ഷറഫിയ്യ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.

ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് പി. എച്ച്.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജി. ഐ. ഒ. മുന്‍ സംസ്ഥാന സമിതിയംഗം രഹ് ന സത്താര്‍, ജില്ലാ പ്രസിഡന്റ് സുഹ് ദ പര്‍വീന്‍, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ഏരിയ കണ്‍വീനര്‍ നഫീസ സലാം, സോളിഡാരിറ്റി ഏരിയ സെക്രട്ടറി  നസീഫ് മേപ്പറമ്പ്, സാജിദ്,  എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് ഷഫീഖ് അജ്മല്‍, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സമിതിയംഗം സഈദ ടീച്ചര്‍,   ജി.ഐ.ഒ ഏരിയ പ്രസിഡന്റ് സി.എം. റഫീഅ, പി. ജസ്‌ന ബംഗ്ലാപറമ്പ്, നസീല,  ഹംന മേപ്പറമ്പ്, പി. ആദില, അന്‍സിയ എന്നിവര്‍ സംസാരിച്ചു.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News