ഓരോ അറിവും മാനുഷ്യ നന്മക്കായി പ്രയോജനപ്പെടുത്തുക അലി മണിക്ഫാന്‍

Feb 05 - 2018

ആര്‍ജ്ജിച്ചെടുക്കുന്ന ഓരോ അറിവുകളും സ്വജീവിതത്തിനും മാനവസമൂഹത്തിനും പ്രയോജനപ്പെടുന്ന രീതിയില്‍ വിനിയോഗിക്കുമ്പോള്‍ മാത്രമേ നമ്മുടെ ജീവിതദൗത്യം പൂര്‍ത്തിയാവുകയുള്ളൂവെന്ന് പ്രശസ്ത ശാസ്ത്രജ്ഞന്‍ അലി മണിക്ഫാന്‍. അറിവുകള്‍ കുത്തക വല്‍ക്കരിക്കുന്നതിന് പകരം അത് സമൂഹത്തിന് പ്രയോജനപ്പെടുത്താന്‍ വിട്ടു നല്‍കുകയാണ് വേണ്ടതെന്നും മലര്‍വാടി ടീന്‍ ഇന്ത്യ സംഘടിപ്പിച്ച അസ്‌ട്രോലാബ് 2ഗ18 ദ്വിദിന ജ്യോതിശാസ്ത്ര ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രപഞ്ച വിസ്മയങ്ങളിലൂടെ സഞ്ചാരമൊരുക്കിയാണ് അസ്‌ട്രോലാബ് 2ഗ18 സംഘടിപ്പിച്ചത്.

കോഴിക്കോട് നെസ്റ്റ് പബ്ലിക് സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ മലര്‍വാടിടീന്‍ ഇന്ത്യ സംസ്ഥാന രക്ഷാധികാരി അബ്ബാസ് കൂട്ടില്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ആമുഖ ഭാഷണം നിര്‍വ്വഹിച്ചു. മനുഷ്യ സമൂഹത്തിനായി ദൈവം നിശ്ചയിച്ച പാഠപുസ്തകമാണ് പ്രപഞ്ചമെന്ന് അദ്ദേഹം പറഞ്ഞു. മലര്‍വാടി സംസ്ഥാന കോഡിനേറ്റര്‍ മുസ്തഫ മങ്കട, ടീന്‍ ഇന്ത്യ സംസ്ഥാന കോഡിനേറ്റര്‍ ജലീല്‍ മോങ്ങം എന്നിവര്‍ സംസാരിച്ചു.

കോഴിക്കോട് റീജണല്‍ സയന്‍സ് സെന്റര്‍ എഡുക്കേഷന്‍ ഓഫീസര്‍ എം.എ. സുനില്‍ ശാസ്ത്ര വിസ്മയങ്ങള്‍ അവതരിപ്പിച്ചു. ഗോളശാസ്ത്രം ഒരാമുഖം (അബൂബക്കര്‍ താനൂര്‍), വാനനിരീക്ഷണം എങ്ങിനെ (മനോജ് കോട്ടക്കല്‍) മൂണ്‍ കലണ്ടര്‍ (ശബാബ് ചങ്ങരംകുളം) ഭൗമേതര ജീവ വിജ്ഞാനീയം (ഡോ.പി.കെ. അബ്ദുറസാഖ് സുല്ലമി), ഗോളശാസ്ത്ര ചരിത്രം (കെ. സുഹൈറലി) എന്നീ വിഷയങ്ങളില്‍ പഠന ക്ലാസുകള്‍ നടന്നു.വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ടെലസ്‌കോപ്പ് നിര്‍മ്മാണ പരിശീലനം പി.പി.മുനീറും ടെലസ്‌കോപ്പ് ഉപയോഗിച്ചുള്ള വാന നിരീക്ഷണത്തിന് മനോജ് കോട്ടക്കലും നേതൃത്വം നല്‍കി.

അസ്‌ട്രോലാബ് അമേച്വര്‍ അസ്‌ട്രോണമി യൂണിറ്റിന്റെ പ്രഖ്യാപനം അലി മണിക് ഫാന്‍ നിര്‍വ്വഹിച്ചു. മേഖല ശാസ്ത്ര കേന്ദ്രം, പ്ലാനറ്റേറിയം, അസ്‌ട്രോണമിക് ഗാലറി എന്നിവ സന്ദര്‍ശിച്ചു. ദ മാന്‍ ഇന്‍ മില്ല്യണ്‍ (കണ്ടു പിടുത്തങ്ങളുടെ കപ്പിത്താന്‍) എന്ന അലി മണിക് ഫാനെ കുറിച്ച ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു. എഴുപതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത ശില്പശാല റഊഫ്, ശംസുദ്ദീന്‍, സല്‍ജാസ്,നാസര്‍ കറുത്തേനി, ഫൈസല്‍, ഫാസില്‍ എന്നിവര്‍ നേതൃത്വം നല്‍കി.  ജനറല്‍ കണ്‍വീനര്‍ കെ.സുഹൈറലി തിരുവിഴാംകുന്ന് സ്വാഗതവും ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad