ഫലസ്തീനിലെ 60 ശതമാനം കുട്ടികളും ഇസ്രായേല്‍ ജയിലുകളില്‍ പീഡനത്തിനിരയാകുന്നു

Feb 13 - 2018

ജറൂസലം: ഫലസ്തീനിലെ അറുപത് ശതമാനം കുട്ടികളെയും ഇതിനോടകം ഇസ്രായേല്‍ അധിനിവേശ സൈന്യം അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്. അറസ്റ്റു ചെയ്ത കുട്ടികള്‍ ജയിലുകളില്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഫലസ്തീന്‍ പ്രിസണേഴ്‌സ് ക്ലബ്ബാണ് (പി.പി.സി) കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് ഇതില്‍ അധികവും. ഇവരെ ചോദ്യം ചെയ്യുന്നതിനിടെ കുറ്റസമ്മതം നടത്താന്‍ വേണ്ടി മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കുട്ടികളെ ഉറങ്ങാന്‍ പോലും അനുവദിക്കാതെയാണ് മര്‍ദനം. ഇവരെ മണിക്കൂറുകളോളമാണ് സൈന്യം ചോദ്യം ചെയ്യുന്നത്. ഇതിനിടെ ഭക്ഷണമോ വെള്ളമോ ഒന്നും നല്‍കാതെ പട്ടിണിക്കിടുകയാണ് ചെയ്യുന്നത്. നിലവില്‍ ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന മൂന്ന് ഫല്‌സ്തീന്‍ ബാലന്മാരെ ഉദ്ധരിച്ചാണ് ഫലസ്തീന്‍ പ്രിസണേഴ്‌സ് ക്ലബ്ബ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

മുസ്തഫ അല്‍ ബാദന്‍(17),ഫൈസല്‍ അല്‍ ഷഈര്‍ (16),അഹ്മദ് അല്‍ ഷലാല്‍ദ (15) എന്നിവരാണ് ചോദ്യം ചെയ്യലിനിടെ തങ്ങള്‍ ക്രൂരപീഡനങ്ങള്‍ക്കിരയായെന്ന് പറഞ്ഞത്. നിലവില്‍ 6500 ഫലസ്തീനികള്‍ ഇസ്രായേലില്‍ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇതില്‍ 57 പേര്‍ സ്ത്രീകളും 350 പേര്‍ കുട്ടികളുമാണ്.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News