വെസ്റ്റ്ബാങ്കിലെ കുടിയേറ്റം: ഇസ്രായേലുമായി ചര്‍ച്ച നടത്തുമെന്ന വാദം യു.എസ് തള്ളി

Feb 13 - 2018

വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റത്തെ സംബന്ധിച്ച് അമേരിക്കയും ഇസ്രായേലും തമ്മില്‍ ചര്‍ച്ച നടത്തുമെന്ന വാദം യു.എസ് നിഷേധിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യു.എസ് അധികൃതരും തമ്മില്‍ വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്ന് നേരത്തെ ഇസ്രായേല്‍ പറഞ്ഞിരുന്നു. അധിനിവേശ വെസ്റ്റ്ബാങ്കിലെ അധികൃത കുടിയേറ്റങ്ങള്‍ ഇസ്രായേലുമായി കൂട്ടിച്ചേര്‍ക്കുന്നതിനുള്ള സാധ്യതയെപ്പറ്റി ചര്‍ച്ച ചെയ്യുമെന്നായിരുന്നു ഇസ്രായേല്‍ വാദിച്ചിരുന്നത്. ഇതു സംബന്ധിച്ച വാദമാണ് യു.എസ് തള്ളിക്കളഞ്ഞത്.

അധിനിവേശ വെസ്റ്റ് ബാങ്കിനെ ഇസ്രായേലുമായി കൂട്ടിച്ചേര്‍ക്കുന്നത് തെറ്റാണെന്ന് യു.എസ് നേരത്തെ ഇസ്രായേലിനെ അറിയിച്ചിരുന്നു. ഇത്തരമൊരു നിര്‍ദേശത്തെക്കുറിച്ച് അമേരിക്കയും ഇസ്രായേലും ഇതുവരെ യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് ജോഷ് റാഫേല്‍ പറഞ്ഞു. ഇസ്രായേല്‍-ഫലസ്തീന്‍ സമാധാനത്തിനാണ് ഡൊണാള്‍ഡ് ട്രംപ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരമാധികാരം പ്രയോഗിക്കുന്ന വിഷയത്തില്‍ താന്‍ അമേരിക്കയുമായി കുറച്ചു കാലമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ബെഞ്ചമിന്‍ നെതന്യാഹുവിനെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. വെസ്റ്റ് ബാങ്കിലെ കുടിയേറ്റങ്ങള്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അധികാര പരിധിയിലാണെന്നാണ് നെതന്യാഹു നേരത്തെ പറഞ്ഞിരുന്നത്.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News