ന്യൂന പക്ഷ സ്‌കൂളുകള്‍: സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിലേക്ക്

Feb 13 - 2018

തേഞ്ഞിപ്പാലം: അംഗീകാരമില്ലന്ന പേര് പറഞ്ഞ് ന്യൂന പക്ഷ സ്‌കൂളുകള്‍ അടച്ചു പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അസ്മി ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു.ഇതിന്റെ ഭാഗമായി ന്യൂനപക്ഷ സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് ഈ മാസം 24 ന് രാവിലെ 9 മണിക്ക് കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ സമസ്ത ഓഡിറ്റോറിയത്തില്‍ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടക്കും.തുടര്‍ ദിവസങ്ങളില്‍ സെക്രട്ടറിയേറ്റ് ധര്‍ണ്ണയുള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ നടക്കും.ഇതു സംബന്ധമായി ചേളാരി സംസ്താലയത്തില്‍ നടന്ന അസ്മി പ്രവര്‍ത്തക സമിതി കണ്‍വന്‍ഷനില്‍ അസ്മി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.ഹാജി പി.കെ മുഹമ്മദ്, കെ.കെ.എസ് തങ്ങള്‍, പി.വി മുഹമ്മദ് മൗലവി, നവാസ് ഓമശ്ശേരി,സലീം എടക്കര, ഒ.കെ.എം കുട്ടി ഉമരി ,അഡ്വ.പി.പി ആരിഫ് ഡോ.കെ.വി അലി അക്ബര്‍ ഹുദവി, അഡ്വ.നാസര്‍ കാളമ്പാറ, എന്‍.പി ആലി ഹാജി, ഇസ്മാഈല്‍ മുസ്ല്യാര്‍ കൊടക്, പി.സൈതലി മാസ്റ്റര്‍, പി.വി കുഞ്ഞിമരക്കാര്‍, മുഹമ്മദ് ഫൈസി അടിമാലി, മജീദ് പറവണ്ണ, കെ.എം കുട്ടി എടക്കുളം സംസാരിച്ചു. അസ്മി വര്‍ക്കിംഗ് റഹീം ചുഴലി സ്വാഗതവും സെക്രട്ടറി റഷീദ് കബളക്കാട് നന്ദിയും പറഞ്ഞു.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad