'കാസ്രോടാര്‍ക്കും ചെല്ലാന്ണ്ട്' ഡോക്യുഫിക്ഷന്‍ പ്രകാശനം ചെയ്തു

Feb 21 - 2018

കാസര്‍കോട് : എസ്.ഐ.ഒ ജില്ലാസമിതി നിര്‍മിച്ച് ഫൈസാന്‍ അലി സംവിധാനം നിര്‍വഹിച്ച കാസര്‍കോടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെ ചിത്രീകരിക്കുന്ന ഡോക്യുഫിക്ഷന്‍ 'കാസ്രോട്ടാര്‍ക്കും ചെല്ലാന്ണ്ട്' കാസര്‍കോട് മുനിസിപ്പല്‍ വനിത ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി പ്രകാശനം ചെയ്തു.
ഡോക്യുഫിക്ഷന്‍  കാസര്‍കോടിന്റെ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റം കുറിക്കാനുള്ള ഒരു ചുവടുവെപ്പായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിന്റെ ശ്രദ്ധ വേണ്ട വിധം പതിപ്പിക്കുന്നതോടൊപ്പം ഇവിടുത്തെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസത്തോടുള്ള സമീപനം കൂടി മാറ്റിയെടുക്കേണ്ടതുണ്ട്,  ഈയൊരു തുടക്കം വലിയൊരു കൂട്ടായ്മയായി രൂപപ്പെടണമെന്നും തുടര്‍ ചര്‍ച്ചകള്‍ നടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യാവകാശ  പ്രവര്‍ത്തകന്‍  കൂക്കിള്‍ ബാലകൃഷ്ണന്‍, കാസറഗോടിനൊരിടം  പ്രധിനിധി  ഡോ: മുഹമ്മദ് ഷമീം,
എം.ഇ.എസ് യൂത്ത്  വിങ്ങ്  ജില്ലാ  പ്രസിഡന്റ്  എം.എ  നജീബ്, സോളിഡാരിറ്റി  ജില്ലാ  പ്രസിഡന്റ് സി.എ യൂസുഫ്, ഫ്രറ്റേണിറ്റി  മൂവ്‌മെന്റ്  ജില്ലാ  ജനറല്‍  സെക്രട്ടറി  റാഷിദ്  മുഹ്യുദ്ധീന്‍, എസ് ഐ ഒ  ജില്ലാ  കമ്മിറ്റി  അംഗങ്ങളായ  ഇര്‍ഫാന്‍  ഉദുമ , ഇസാസുല്ലാഹ്  കെ വി  തുടങ്ങിയവര്‍  ചര്‍ച്ചയില്‍  പങ്കെടുത്ത്  സംസാരിച്ചു .
ജാസിര്‍  പടന്ന , ശിബ്‌ലി  മാസ്‌റ്റേഴ്‌സ്, അമാന്‍ , തബ്ഷീര്‍  കമ്പാര്‍  ,ഷഹബാസ്  കോളിയാട്ട് ,
തുടങ്ങിയവര്‍  നേതൃത്വം  നല്‍കി. എസ്.ഐ.ഒ ജില്ലാ സെക്രട്ടറി  റാസിഖ്  മഞ്ചേശ്വര്‍ സ്വാഗതവും എസ്.ഐ.ഒ  സംവേദനവേദി സെക്രട്ടറി  ഫൈസാന്‍  അലി നന്ദിയും  പറഞ്ഞു. ഡോക്യുഫിക്ഷന്‍ https://youtu.be/ddOvCw3AswE എന്ന യൂട്യൂബ് ലിങ്കില്‍ കാണാം

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News