സമസ്ത പൊതുപരീക്ഷ: മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 15വരെ അപേക്ഷിക്കാം

Feb 28 - 2018

 ചേളാരി: 2018 ഏപ്രില്‍ 28, 29 തിയ്യതികളില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന പൊതുപരീക്ഷയുടെ ഉത്തരപേപ്പര്‍ പരിശോധനക്ക് മുഅല്ലിംകള്‍ക്ക് മാര്‍ച്ച് 15വരെ അപേക്ഷിക്കാം.

മെയ് 5 മുതല്‍ 8 വരെ എട്ട് കേന്ദ്രങ്ങളില്‍ വെച്ചാണ് മൂല്യനിര്‍ണയം നടക്കുക. നന്തി ദാറുസ്സലാം അറബിക് കോളേജ്, സി.എം. മെമ്മോറിയല്‍ അശ്അരിയ്യ കോളേജ് മടവൂര്‍, യമാനിയ്യ അറബിക് കോളേജ് കുറ്റിക്കാട്ടൂര്‍, ജാമിഅ നൂരിയ്യ അറബിക് കോളേജ് പട്ടിക്കാട്, അന്‍വാറുല്‍ ഇസ്‌ലാം അറബിക് കോളേജ് തിരൂര്‍ക്കാട്, ദാറുന്നജാത്ത് കരുവാരക്കുണ്ട്, കുണ്ടൂര്‍ മര്‍ക്കസ്, ചേളാരി സമസ്താലയം എന്നിവിടങ്ങളിലാണ് മൂല്യനിര്‍ണയ ക്യാമ്പ് നടക്കുക. അപേക്ഷാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ കേന്ദ്രം തെരഞ്ഞെടുക്കാവുന്നതാണ്.
നിര്‍ദ്ദിഷ്ട ഫോറം www.samastha.info എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ചെയര്‍മാന്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ്, സമസ്താലയം, ചേളാരി  673636 എന്ന വിലാസത്തില്‍ അപേക്ഷിക്കുക.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News