തന്‍ശിഅ ഇസ്‌ലാമിക് അക്കാദമി: ഒന്നാം ഘട്ട പരീക്ഷ ഫലം പ്രഖ്യാപിച്ചു

Mar 08 - 2018

കോഴിക്കോട്: തന്‍ശിഅ ഇസ്ലാമിക് അക്കാദമിക്ക് കീഴില്‍ ക്യാമ്പസ് സെന്ററുകളില്‍ നടന്ന 'സ്‌കൂളിംഗ് ഓണ്‍ ഇസ്ലാമിക് തോട്സ്' കോഴ്‌സിന്റെ ഒന്നാം ഘട്ട പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക്  അഷ്ഫിന്‍ റസീം (എന്‍.ഐ.ടി കോഴിക്കോട്) രണ്ടാം റാങ്ക് ത്വാഹ മുഹമ്മദ് ശുഎൈബ് (ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍)
മൂന്നാം റാങ്ക്- ആയിശ യാസ്മിന്‍ (എന്‍.ഐ.ടി കോഴിക്കോട്). ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ.അബ്ദുല്‍ അസീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, തന്‍ശിഅ ഡയറക്ടര്‍ അജ്മല്‍ കെ.പി എന്നിവര്‍ വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു.

ദീനീ പഠനത്തിന് പ്രത്യേകമായ സംവിധാനമുണ്ടാക്കണമെന്ന പ്രഫഷനല്‍ മേഖലയിലെ വിദ്യാര്‍ഥികളുടെ ആവശ്യത്തെ തുടര്‍ന്നാണ് തന്‍ശിഅ അക്കാദമിക്ക് തുടക്കം കുറിക്കുന്നത്. ദീനീ വിജ്ഞാനീയങ്ങളില്‍ പ്രാമാണികമായ അറിവ് പകര്‍ന്ന് നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

അടിസ്ഥാന മദ്രസാ വിദ്യാഭ്യാസം ലഭിച്ച, ദീനീ വിഷയത്തില്‍ അല്‍പം കൂടി അറിവ് നേടണമെന്നാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്രയിക്കാവുന്ന തരത്തില്‍ അവരെ വൈജ്ഞാനികമായും ആത്മീയമായും അഭിമുഖീകരിക്കുന്ന തരത്തിലാണ് തന്‍ശിഅ തയാറാക്കിയതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad