പി.കെ.കെ തീവ്രവാദികളോട് 10 ദിവസത്തിനകം ഇറാഖ് വിടാന്‍ നിര്‍ദേശം

Mar 12 - 2018

മൊസൂള്‍: ഇറാഖിലെ സിന്‍ജര്‍ ജില്ലയില്‍ താവളമാക്കിയ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ)യോട് പത്തു ദിവസത്തിനകം രാജ്യം വിടണമെന്ന് പ്രാദേശിക ഭരണ നേതൃത്വം അന്ത്യശാസനം നല്‍കി. സിന്‍ജറിലെ പ്രാദേശിക കൗണ്‍സില്‍ ചെയര്‍മാന്‍ ബശ്ശാര്‍ അല്‍ കികിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മേഖലയിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പി.കെ.കെയുടെ നിയന്ത്രണത്തിലാണെന്നും തീവ്രവാദികള്‍ കൈയേറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതിനാല്‍ തന്നെ ഇവിടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രദേശവാസികള്‍ക്കും തീവ്രവാദികളുടെ സാന്നിധ്യം മൂലം ജോലിയെടുക്കാന്‍ സാധിക്കുന്നില്ല. പത്തു ദിവസത്തിനകം പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ജോലികളില്‍ പ്രവേശിക്കാനാകുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ബശ്ശാര്‍ അല്‍ കികി പറഞ്ഞു. 2014 മധ്യത്തോടെയാണ് പി.കെ.കെ സിന്‍ജറില്‍ ആധിപത്യം സ്ഥാപിക്കുന്നത്.

പ്രാദേശിക ഐ.എസ് ഭീകരില്‍ നിന്ന് യസിദി വിഭാഗത്തെ സംരക്ഷിക്കാന്‍ എന്ന പേരിലാണ് പി.കെ.കെ മേഖല പിടിച്ചെടുക്കുന്നത്. തുര്‍ക്കിയിലും ഇറാഖിലും ആധിപത്യമുള്ള കുര്‍ദ് തീവ്രവാദ സംഘടനയാണ് കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി. മേഖലയില്‍ ഐ.എസും വ്യാപകമായി യുദ്ധം ചെയ്തു കൈയേറാന്‍ ശ്രമം നടത്തുന്നുണ്ട്. ഇരുവര്‍ക്കുമെതിരെ യുദ്ധം ചെയ്യുകയാണ് ഇറാഖ് സൈന്യം.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad