ഇറാഖില്‍ ഏഴു ലക്ഷം പേര്‍ അടിയന്തിര സഹായമാവശ്യമുള്ളവര്‍: യു.എന്‍

Mar 12 - 2018

ബഗ്ദാദ്: ഇറാഖിലുടനീളം ഏഴു ലക്ഷത്തോളം പേര്‍ അടിയന്തിര സഹായമാവശ്യമുള്ളവരെന്ന് ഐക്യരാഷ്ട്ര സഭ. 2.3 മില്യണ്‍ ആളുകളാണ് രാജ്യത്തുനിന്നും നാടുകടത്തപ്പെട്ടത്. 3.5 മില്യണ്‍ ആളുകളാണ് സ്വന്തം താമസ സ്ഥലത്തേക്ക് മടങ്ങിവന്നതെന്നും യു.എന്നിന്റെ അന്താരാഷ്ട്ര കുടിയേറ്റ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കി.

26.7 മില്യണ്‍ ഡോളര്‍ അടിയന്തിര സഹായം ഇവിടെയെത്തിക്കണമെന്നും നിരവധി പേര്‍ രാജ്യത്തുടനീളം സഹായം കാത്തു കഴിയുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി. അഭയാര്‍ത്ഥി ക്യാംപുകളിലും മറ്റും കഴിയുന്നവരെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അവര്‍ വീണ്ടും മറ്റൊരു വിഭജനത്തിനിരയാകും. ഇറാഖിലെ അന്താരാഷ്ട്ര കുടിയേറ്റ സംഘടനയുടെ വക്താവ് ട്രാകിങ് മാട്രിക്‌സ് പറഞ്ഞു.

2014 ജനുവരി മുതല്‍ രാജ്യത്ത് ദുരിതമനുഭവിക്കുന്നവരുടെ കണക്കാണ് സംഘടന പുറത്തുവിട്ടത്. ഒരു മാസം ഒരു ലക്ഷം എന്ന തോതിലാണ് ഇവിടെ നിന്നും നാടുകടത്തപ്പെട്ടവര്‍ തിരിച്ചു സ്വന്തം നാട്ടിലേക്കെത്തുന്നത്. 2.3 മില്യണ്‍ ആളുകളാണ് നാടുകടത്തപ്പെട്ടത്.

631,000 പേരാണ് വിവിധ ക്യാംപുകളില്‍ കഴിയുന്നത്. ഇതില്‍ 260,000 പേരാണ് വളരെ ഗുരുതരമായ അവസ്ഥയില്‍ ക്യാംപുകളില്‍ കഴിയുന്നത്. ഇവിടെ താല്‍ക്കാലിക താമസ സൗകര്യങ്ങളും പൂര്‍ത്തിയാകാത്ത കെട്ടിടങ്ങളിലും മതസംഘടനകളുടെയും സ്‌കൂളുകളുടെയും കെട്ടിടങ്ങളിലുമാണ് ഇവര്‍ താമസിക്കുന്നത്. ഇവര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും സാമൂഹ്യ,ആരോഗ്യ,പാര്‍പ്പിട സൗകര്യങ്ങളും ഒരുക്കിക്കൊടുക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News