സിറിയയില്‍ രാസായുധം പ്രയോഗിച്ചാല്‍ ഫ്രാന്‍സ് ഇടപെടുമെന്ന് മാക്രോണ്‍

Mar 13 - 2018

പാരിസ്: സിറിയയില്‍ സൈന്യം ഇനിയും രാസായുധം പ്രയോഗിച്ചാല്‍ ഫ്രാന്‍സ് ഇടപെടുമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. യു.എന്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനു തൊട്ടുമുന്‍പായിരുന്നു മോസ്‌കോയില്‍ വച്ച് മാക്രോണിന്റെ പ്രതികരണം. കിഴക്കന്‍ ഗൂതയില്‍ അടിയന്തിര സഹായങ്ങള്‍ വിതരണം ചെയ്യാന്‍ പോലും അസദ് സൈന്യം അനുവദിക്കുന്നില്ല. ഗൂതയിലെ ജനങ്ങളെ കൊല്ലാന്‍ രാസായുധം പ്രയോഗിക്കുന്നതായി തെളിഞ്ഞാന്‍ ഫ്രാന്‍സ് സിറിയയെ ആക്രമിക്കാന്‍ സന്നദ്ധമാണെന്നും നേരത്തെ മാക്രോണ്‍ പറഞ്ഞിരുന്നു. ഇന്ത്യ സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോടാണ് മാക്രോണ്‍ ഇങ്ങനെ പ്രതികരിച്ചിരുന്നത്. സിറിയന്‍ ഉപരോധ സൈന്യത്തിനെതിരെ സൈനികാക്രമണം നടത്തുമെന്ന് നേരത്തെ യു.എസ് അറിയിച്ചപ്പോള്‍ യു.എസിന് എല്ലാ പിന്തുണയും നല്‍കുമെന്നും ഫ്രാന്‍സ് അറിയിച്ചിരുന്നു.

രാസായുധം മൂലം ജനങ്ങള്‍ വലിയ പ്രയാസമാണനുഭവിക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കാന്‍ തങ്ങള്‍ അമേരിക്കയുമായി മാസങ്ങള്‍ക്കു മുന്‍പു തന്നെ ധാരണയിലെത്തിയിരുന്നു. സിറിയ റെഡ് ലൈന്‍ ലംഘിച്ചതായി തങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സ് നേരത്തെയും സിറിയക്കെതിരെ വിവിധ ഭീഷണികള്‍ മുഴക്കിയിട്ടുണ്ടെങ്കിലും മേഖലയില്‍ ഇതുവരെ കാര്യമായി ഇടപെട്ടിട്ടില്ല.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad