റംല അസീസിന് സഹായം കൈമാറി

Mar 29 - 2018

മനാമ: ബഹ്റൈനില്‍ അസുഖ ബാധിതയായി നാട്ടിലേക്ക് പോയ റംല അസീസിന് ഫ്രന്‍റ്സ്  സോഷ്യല്‍ അസോസിയേഷന്‍ വനിതാ വിഭാഗം സമാഹരിച്ച 1,20,000 രൂപയുടെ സഹായം കൈമാറി. നിതാ വിഭാഗം പ്രസിഡന്‍റ് സാജിദ സലീം പള്ളുരുത്തിയിലെ അവരുടെ വീട്ടിലത്തെി സഹായം നല്‍കി. തന്‍െറ പ്രയാസം കണ്ടറിഞ്ഞ് സഹായ സഹകരണങ്ങള്‍ നല്‍കിയ എല്ലാവര്‍ക്കും അവര്‍ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. ഫ്രന്‍റ്സ് വനിതാ വിഭാഗം നടത്തിയ ഇടപെടലും സഹായവും തനിക്ക് ഏറെ പ്രതീക്ഷ നല്‍കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വെല്‍ഫെയര്‍ പാര്‍ട്ടി ആലുവ മണ്ഡലം കമ്മിറ്റിയംഗം കെ.എം നഫീസ, സല്‍മ, സുമയ്യ എന്നിവരും സന്നിഹിതരായിരുന്നു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad