മനാമ ഏരിയ മലര്‍വാടി ബാലോല്‍സവം സംഘടിപ്പിച്ചു

Mar 29 - 2018

മനാമ: ഫ്രന്‍റ്​സ്​ സോഷ്യല്‍ അസോസിയേഷന്‍ ബാലവിഭാഗമായ മലര്‍വാടി ബാലസംഘം ‘ഒരുമിക്കാം ഒത്തു കളിക്കാം’ എന്ന തലക്കെട്ടില്‍ കുരുന്നുകള്‍ക്കായി മനാമ ഏരിയയില്‍ വിവിധ മല്‍സരങ്ങളും വൈജ്ഞാനിക പരിപാടികളും സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനി സന അഷ്റഫ് ‘യൂണിവേഴ്സ്’ എന്ന  വിഷയത്തെ ആസ്പദമാക്കി പ്രസന്‍േറഷന്‍ അവതരിപ്പിച്ചു. കിഡ്സ്, സബ്ജൂനിയര്‍, ജൂനിയര്‍ എന്നീ വിഭാഗങ്ങളായി തിരിച്ചായിരുന്നു മല്‍സരം. ക്വിസ്, മെമ്മറി ടെസ്റ്റ്, പെനാല്‍ട്ടി ഷൂട്ട് ഒൗട്ട്, ഐറ്റം ഐഡൻറിഫിക്കേഷന്‍, സ്​റ്റിക് ബാലന്‍സ്, ധാന്യം തരം തിരിക്കല്‍, ചട്ടിയേറ്, ഗിഫ്റ്റ് പാസിങ് തുടങ്ങി ഒമ്പതോളം മത്സരങ്ങളാണുണ്ടായിരുന്നത്. സിഞ്ചിലെ ഫ്രന്‍റ്സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ബാലോല്‍സവം പ്രസിഡന്‍റ് ജമാല്‍ നദ് വി ഇരിങ്ങല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ മല്‍സരങ്ങളില്‍ വിജയികളായവര്‍ക്കും പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുമുള്ള സമ്മാനങ്ങള്‍ ഇ.കെ സലീം, എം. അബ്ബാസ്, സക്കീന അബ്ബാസ്, മെഹ്റ മൊയ്തീന്‍, മൊയ്തു കാഞ്ഞിരോട്, ഹസീബ ഇര്‍ഷാദ്, നദീറ ഷാജി എന്നിവര്‍ വിതരണം ചെയ്തു. സജീര്‍ കുറ്റ്യാടി, എം. ബദ്റുദ്ദീന്‍, റിയാസ്, ഹസീന കബീര്‍, നാദിയ ഷമീര്‍, നജീബ ആസാദ്, മെഹ്റ, ഹസീബ, ഹസീന അക്ബര്‍, ജുമാന സമീര്‍, റസീന അക്ബര്‍, ഫാത്തിമ ഷഫീഖ്   എന്നിവര്‍ രിപാടിക്ക് നേതൃത്വം നല്‍കി. അലി അഷ്റഫ് നിയന്ത്രിച്ച പരിപാടിയില്‍ മനാമ വനിതാ ഏരിയ ഓര്‍ഗനൈസര്‍ നദീറ ഷാജി നന്ദി പ്രകാശിപ്പിച്ചു.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad