കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ സ്ത്രീ ശാക്തീരണത്തിന് വഴി തുറക്കും

Apr 03 - 2018

മനാമ: കലാ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ സ്ത്രീ ശാക്തീകരണത്തിന് വഴി തുറക്കുമെന്ന് പ്രവാസി എഴുത്തുകാരി സ്വപ് ന വിനോദ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ റിഫ ഏരിയ വനിതാ വിഭാഗം സംഘടിപ്പിച്ച 'മാണിക്യ മലരായ പൂവി' സര്‍ഗ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പ്രവാസി വനിതകള്‍ക്ക് കലാസാഹിത്യ മേഖലയിലുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് ഫ്രന്റ്‌സ് വനിതാ വിഭാഗം നടത്തുന്ന പരിപാടികള്‍ അഭിനന്ദനാര്‍ഹമാണെന്നും കവിയിത്രി കൂടിയായ അവര്‍ കൂട്ടിച്ചേര്‍ത്തു. റിഫ ദിശ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 'മാണിക്യ മലരായ പൂവി' എന്ന വിഷയം ജി.ഐ.ഒ മുന്‍ സംസ്ഥാന സെക്രട്ടറി സൗദ അവതരിപ്പിച്ചു. സജ് ന, നസീബ എന്നിവര്‍ ചര്‍ച്ചയിലിടപെട്ട് സംസാരിച്ചു. സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം കുടുംബങ്ങളില്‍ സൃഷ്ടിക്കുന്ന ദുരന്തത്തെക്കുറിച്ചുള്ള 'തിരിച്ചറിവ്' എന്ന ചിത്രീകരണം ഹലീമ ,ഫാത്തിമ, ഷാനി, ലുലു, ഷെമി, ഫസീല എന്നിവര്‍ അവതരിപ്പിച്ചു. നസ് ല, ഷിബിന, ഹസീന, നസീല എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഏരിയ ഓര്‍ഗനൈസര്‍ സഈദ റഫീഖ് അധ്യക്ഷത വഹിക്കുകയൂം ഫസീല മുസ് തഫ പ്രാര്‍ഥനാ ഗീതം ആലപിക്കുകയും ചെയ്തു. റുഫൈദ റഫീഖ് അവതാരകയായ പരിപാടിയില്‍ ബുഷ്‌റ റഹീം സ്വാഗതവും സോന സക്കരിയ നന്ദിയും പറഞ്ഞു .ക്വിസ് മല്‍സര വിജയികള്‍ക്ക് സ്വപ് ന വിനോദ് സമ്മാനങ്ങള്‍ നല്‍കി.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad