ശൈഖ് രിഫാഇയുടെ ജീവിതം മാതൃകാപരം : കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

Apr 04 - 2018

പട്ടിക്കാട് : കഴിഞ്ഞ ദിവസം അന്തരിച്ച കുവൈത്തിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും രിഫാഈ ആത്മീയ സരണിയിലെ മാര്‍ഗദര്‍ശിയുമായിരുന്ന ശൈഖ് യൂസുഫ് ഹാഷിം രിഫാഇയുടെ ജീവിതം പുതു തലമുറക്ക് വലിയ മാതൃകയായിരുന്നുവെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. കേരളീയ സമൂഹത്തോട് ഏറെ അടുത്തിടപഴകിയിരുന്ന ശൈഖ് രിഫാഈ കുവൈത്തിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കും മറ്റും ഒരു ആശ്രയ കേന്ദ്രമായിരുന്നു. ആത്മീയ മേഖലകളിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്ത മുസ്‌ലിം ജന വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നെന്ന് അദ്ദേഹം അനുസ്മരിച്ചു.
ജാമിഅഃ നൂരിയ്യയില്‍ നടന്ന രിഫാഈ അനുസമരണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാമിഅഃ നൂരിയ്യഃ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഇ.ഹംസ ഫൈസി അല്‍ ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, എ.ടി മുഹമ്മദലി ഹാജി, എ. അബ്ദുപ്പ ഹാജി, ഉമറുല്‍ ഫാറൂഖ് ഹാജി, എം. അബൂബക്കര്‍ സംസാരിച്ചു.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News