ഇ അഹമ്മദ് സ്മാരക ചതുര്‍ദിന റോളിങ്ങ് ട്രോഫി ഫുട്‌ബോള്‍ മേള 26 മുതല്‍

Apr 16 - 2018

മനാമ: കെഎംസിസി ബഹ്‌റൈന്‍ സ്‌പോര്‍ട്‌സ് വിങ്ങിന്റെ നേതൃത്വത്തില്‍ മഹാനായ മര്‍ഹൂം ഇ അഹമ്മദ് സാഹിബിന്റെ നാമദേയത്തില്‍ ആദ്യമായി ചതുര്‍ദിന ഇന്റര്‍ കെഎംസിസി ഫുട്‌ബോള്‍ മേള, ഈമാസം 26,27,28,30 തിയ്യതികളില്‍ സിന്ജ് ഇത്തിഹാദ് ക്ലബ്ബ് സ്‌റ്റേഡിയത്തില്‍ നടക്കും. കെഎംസിസി ബഹ്‌റൈന്‍ കേന്ദ്ര കമ്മിറ്റിക്ക് കീഴില്‍ നിലവിലുള്ള ജില്ലാ ഏരിയ കമ്മിറ്റകള്‍ക്ക്  അവരുടെ മെമ്പര്‍ മാരെ  മാത്രം ഉള്‍പ്പെടുത്തിയാണ് ടൂര്‍ണമെന്റ്  നടക്കുക.

ബഹ്‌റൈന്‍ പ്രവാസികള്‍ക്കിടയില്‍ കല്‍പന്തുകളിയെന്ന കായിക മാമാങ്കം സജീവ മായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കെഎംസിസി മെമ്പര്‍ മാരുടെ ഫുട്‌ബോള്‍ ആവേഷത്തിന് കരുത്തു പകരാന്‍ ഈ ടൂര്‍ണമെന്റ് സഹായകരമാകും.

ഫൈനല്‍ മത്സരത്തോടൊപ്പം വൈവിധ്യമാര്‍ന്ന കലാപരിപാടികളുമായി മേള ഏപ്രില്‍ 30ന് സമാപിക്കും.
ഇതുമായി ബന്ധപ്പെട്ട് കെഎംസിസി ഹാളില്‍ വിളിച്ചു ചേര്‍ത്ത ജില്ലാ ഏരിയ ഭാരവാഹികളുടെ യോഗത്തില്‍ മൊയ്തീന്‍ കുട്ടി കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു, ബഹ്‌റൈന്‍ കെഎംസിസി  പ്രസിഡന്റ് ജലീല്‍ സാഹിബ്,സെക്രട്ടറി അസൈനാര്‍ കളത്തിങ്ങള്‍, എന്നിവര്‍ സംസാരിച്ചു സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ ടിപി മുഹമ്മദലി, മുസ്തഫ , പിവി സിദ്ദീഖ് തുടങ്ങി ജില്ലാ ഏരിയ നേതാക്കളും പങ്കെടുത്ത യോഗത്തല്‍ അഷ്‌കര്‍ വടകര സ്വാഗതവും ഉമ്മര്‍ മലപ്പുറം നന്ദിയും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്  +97333495982.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News