റോഹിങ്ക്യന്‍ ക്യാംപ് കത്തിച്ച ബി.ജെ.പി നേതാവിനെതിരെ പരാതി

Apr 20 - 2018

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാംപ് കത്തിച്ചത് തങ്ങളാണെന്ന് സമ്മതിച്ച ബി.ജെ.പി നേതാവ് മനീഷ് ചണ്‌ഢേലെക്കിരെ ഡല്‍ഹി പൊലിസില്‍ പരാതി. മുസ്‌ലിം മജ്‌ലിസെ മുഷാവറയാണ് ഡല്‍ഹി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.

ഡല്‍ഹിയിലെ യുവമോര്‍ച്ചാ നേതാവായ മനീഷ് കഴിഞ്ഞ ദിവസമാണ് തങ്ങളാണ് ക്യാംപ് കത്തിച്ചതെന്ന് സമ്മതിച്ച് രംഗത്തെത്തിയത്. 'അതെ, റോഹിങ്ക്യ തീവ്രവാദികളുടെ വീടുകള്‍ ഞങ്ങള്‍ കത്തിച്ചു' എന്നായിരുന്നു ഇയാള്‍ ട്വീറ്റ് ചെയ്തത്.

ഈ മാസം 15നായിരുന്നു ഡല്‍ഹിയിലെ കാളിന്ദി കുഞ്ചിലുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ 250ഓളം വീടുകള്‍ കത്തിനശിച്ചത്. ഇവരുടെ ഔദ്യോഗിക രേഖകളും തിരിച്ചറിയല്‍ കാര്‍ഡും അഗ്നിക്കിരയായി. ക്യാംപിന് തീയിട്ടത് ആരാണെന്ന് അന്വേഷിക്കുന്നതിനിടെയാണ് മനീഷ് കുറ്റസമ്മതവുമായി രംഗത്തെത്തിയത്.

രണ്ടു ട്വീറ്റുകളാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. അതെ, ഞങ്ങളത് ചെയ്തു, റോഹിങ്ക്യകള്‍ ഇന്ത്യ വിടുക' എന്നായിരുന്നു രണ്ടാമത്തെ ട്വീറ്റ്. എന്നാല്‍, ട്വീറ്റ് വിവാദമായതോടെ അദ്ദേഹം അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്ത് മുങ്ങി. ഇയാള്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മറ്റു ബി.ജെ.പി നേതാക്കള്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു.

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad