റമദാന് മുന്നൊരുക്കം: പ്രഭാഷണ പരിപാടി സംഘടിപ്പിക്കുന്നു

May 07 - 2018

മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം റമദാന് മുന്നോടിയായി പ്രത്യേക പ്രഭാഷണ പരിപാടി ഒരുക്കുന്നു. മേയ് 11 വെള്ളി വൈകിട്ട് 6.30 ന് മനാമ ഫാറൂഖ് മസ്ജിദിന് സമീപമുള്ള അല്‍റജ സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് സംഘാടക സമിതി കണ്‍വീനര്‍ എം. ബദ്റുദ്ദീന്‍ അറിയിച്ചു. കേരളത്തിലെ അറിയപ്പെടുന്ന പണ്ഡിതനും പ്രഭാഷകനുമായ വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തും. ‘റമദാനിലൂടെ റയ്യാനിലേക്ക്’ എന്ന തലക്കെട്ടില്‍ നടക്കുന്ന പൊതു പ്രഭാഷണ പരിപാടിയോടനുബന്ധിച്ച് ദാറുല്‍ ഈമാന്‍ കേരള വിഭാഗം മദ്രസ നടത്തിയ വാര്‍ഷികപ്പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെ ആദരിക്കുകയും ചെയ്യും. ഏഴാം ക്ലാസ്​ കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News