ഡോകുമെന്ററി - ഷോര്‍ട് ഫിലിം ഫെസ്റ്റിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

May 07 - 2018

കോഴിക്കോട്: ആറാമത് യൂത്ത് സ്പ്രിംഗ് ഫിലിം ഫെസ്റ്റിവെലിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നു. 2016 ജനുവരി ഒന്നിനുശേഷം പൂര്‍ത്തിയാക്കിയ ഡോകുമെന്ററി, ഷോര്‍ട്ട് ഫിലിം, മ്യൂസിക് വീഡിയോ ചിത്രങ്ങങ്ങളാണ് മത്സരത്തിനും പ്രദര്‍ശനത്തിനും പരിഗണിക്കുക. മികച്ച ഡോകുമെന്ററി ചിത്രത്തിന് 10000 (പതിനായിരം) രൂപയും ഷോര്‍ട്ട് ഫിക്ഷന്‍, മ്യൂസിക് വീഡിയോ, ആനിമേഷന്‍ ചിത്രത്തിന് 10000 (പതിനായിരം) രുപയും അവാര്‍ഡ് തുകയായി നല്‍കും. ജനകീയ സമരങ്ങളെ ഇതിവൃത്തമാക്കിയുള്ള മികച്ച ഡോകുമെന്ററി ചിത്രത്തിനുള്ള സി.ശരത് ചന്ദ്രന്‍ ഫെലോഷിപ്പിന് 10000 (പതിനായിരം) രൂപയും നല്‍കും. എന്‍ട്രികള്‍ 2018 ജൂണ്‍ 10 നകം സെക്രട്ടറി, യൂത്ത് സ്പ്രിംഗ്് ഫിലിം ഫെസ്റ്റ,് ഹിറ സെന്റര്‍, മാവൂര്‍ റോഡ്, കോഴിക്കോട് എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍/കൊറിയര്‍ മുഖേനയോ എത്തിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ 9895023185, 9645728769 എന്നീ നമ്പറുകളിലും www.youthspring.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.
റാഷിദ് കാളികാവ്,
കണ്‍വീനര്‍
മൊബൈല്‍: 9645728769

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News