മദ്‌റസ പാഠ്യപദ്ധതി പരിഷ്‌കരണം ആറ്, ഏഴ് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്ക് മാറ്റം

May 07 - 2018

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങള്‍ക്ക് മാറ്റം. ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ ആറ്, ഏഴ് ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് അടുത്ത അദ്ധ്യയന വര്‍ഷം മാറുന്നത്. സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ നാല്, അഞ്ച് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ അടുത്ത അദ്ധ്യയന വര്‍ഷവും, ആറ്, ഏഴ് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ തൊട്ടടുത്ത അദ്ധ്യയന വര്‍ഷവുമാണ് മാറുക.
ആറാം ക്ലാസ് മുതല്‍ 'അഖ്‌ലാഖി'ന് പകരം 'ദുറൂസുല്‍ ഇഹ്‌സാന്‍' എന്ന പേരില്‍ പുതിയ പാഠപുസ്തകമാണുണ്ടാവുക. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മൈനസ്ടു മുതല്‍ പ്ലസ്ടു വരെയുള്ള പാഠ്യപദ്ധതി ഘട്ടം ഘട്ടമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി അഞ്ചാം ക്ലാസുവരെയുള്ള പാഠപുസ്തകങ്ങള്‍ ഇതിനകം പരിഷ്‌കരിച്ചിട്ടുണ്ട്. മാറിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള അദ്ധ്യാപക പരിശീലനം റമദാനിനു ശേഷം റെയ്ഞ്ച് തലത്തില്‍ സംഘടിപ്പിക്കാന്‍ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള 'അസ്മി'യുടെ പാഠപുസ്തകങ്ങളും പരിഷ്‌കരിച്ചിട്ടുണ്ട്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News