മഅ്ദനിയെ ജമാഅത്ത് നേതാക്കള്‍ സന്ദര്‍ശിച്ചു

May 10 - 2018

കൊല്ലം: ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെത്തുടര്‍ന്ന് കേരളത്തിലെത്തിയ അബ്ദുനാസിര്‍ മഅ്ദനിയെ ജമാഅത്തെ ഇസ്ലാമി,സോളിഡാരിറ്റി നേതാക്കള്‍ സന്ദര്‍ശിച്ചു. മാതാപിതാക്കളെ സന്ദര്‍ശിക്കാനായി നാലു ദിവസത്തേക്ക് കേരളത്തിലെത്തിയ മഅ്ദനിയെ കൊല്ലം അന്‍വാര്‍ശ്ശേരിയിലെ വസതിയിലെത്തിയാണ് ഇവര്‍ സന്ദര്‍ശിച്ചത്.

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന പി.ആര്‍ സെക്രട്ടറി ടി. ശാക്കിര്‍ വേളം, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എം സൈനുദ്ധീന്‍,സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം അനീഷ് യൂസുഫ്, ജമാഅത്തെ ഇസ്ലാമി തിരുവനന്തപുരം മേഖലാ പി.ആര്‍ സെക്രട്ടറി എം. മെഹബൂബ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സന്ദര്‍ശനം നേരത്തെ പൂര്‍ത്തിയാക്കിയ മഅ്ദനി കഴിഞ്ഞ ദിവസം ബംഗളൂരുവിലേക്ക് മടങ്ങി.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad