ഡയലോഗ് സെന്റര്‍ കേരള പ്രബന്ധ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

May 10 - 2018

കോഴിക്കോട്: ഡയലോഗ് സെന്റര്‍ കേരള സംഘടിപ്പിച്ച സംസ്ഥാനതല പ്രബന്ധ മത്സര വിജയികളെ പ്രഖ്യാപിച്ചു. 'കുടുംബം ഇസ്ലാമിക വീക്ഷണത്തില്‍' എന്ന വിഷയത്തിലായിരുന്നു പ്രബന്ധമത്സരം. ഡോ: ഒ. രാജേഷ് തിരൂര്‍ ഒന്നാം സ്ഥാനവും ജോബ്.സി.കൂടാലപ്പാട് രണ്ടാം സ്ഥാനവും നേടി. ജയരത്‌നന്‍ പാട്യം, ഷിംദ കെ.ദാസ് ചേന്ദമംഗല്ലൂര്‍ എന്നിവര്‍ മൂന്നാം സ്ഥാനത്തിനും അര്‍ഹരായി.

14 പേര്‍ പ്രോത്സാഹന സമ്മാനത്തിനര്‍ഹരായി. ഒന്നാം സമ്മാനം 30000 രൂപയും രണ്ടാം സമ്മാനം 20000 രൂപയും മൂന്നാം സമ്മാനം 10000 രൂപയുമാണ്. പ്രോത്സാഹന സമ്മാനം 2000 രൂപ വീതമാണ്. 1280 പേര്‍ മത്സരത്തിന് രജിസ്റ്റര്‍ ചെയ്തിരുന്നു. മെയ് 12 ശനിയാഴ്ച വൈകീട്ട് നാലു മണിക്ക് കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന സമ്മാനദാന ചടങ്ങ് ബാലചന്ദ്രന്‍ വടക്കേടത്ത് ഉദ്ഘാടനം ചെയ്യും.

ടി.ഡി. രാമകൃഷ്ണന്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. പി.കെ. ഗോപി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, വി.എ. കബീര്‍, എന്‍.എം. അബ്ദുറഹ്മാന്‍, ഡോ: ജമീല്‍ അഹ്മദ്, വി.പി. ബഷീര്‍, സി.വി. ജമീല തുടങ്ങിയവര്‍ പങ്കെടുക്കും.

വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സാമൂഹിക സൗഹാര്‍ദ്ദം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് ഡയലോഗ് സെന്റര്‍ കേരള. ആരോഗ്യകരമായ ആശയ സംവാദങ്ങള്‍, ചര്‍ച്ചകള്‍, സുഹൃദ്‌സംഗമങ്ങള്‍, പ്രബന്ധ മത്സരങ്ങള്‍, പുസ്തക പ്രസാധനം തുടങ്ങിയവ ഡയലോഗ് സെന്ററിന്റെ കീഴില്‍ നടന്നു വരുന്നു.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad