മഹാരാഷ്ട്രയില്‍ വര്‍ഗീയ സംഘര്‍ഷം; രണ്ടു പേര്‍ കൊല്ലപ്പെട്ടു

May 12 - 2018

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ വര്‍ഗീയ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. 30ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഗാന്ധി നഗറിലാണു ആക്രമസംഭവങ്ങള്‍ അരങ്ങേയത്. പ്രദേശത്തെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു. പിന്നീട് സംഘര്‍ഷം വിവിധ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു. 10 പൊലിസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്.

ഇരു വിഭാഗം സമുദായങ്ങള്‍ തമ്മിലാണ് സംഘര്‍ഷം അരങ്ങേറിയത്. തെരുവിലിരങ്ങിയ ജനക്കൂട്ടം വാഹനങ്ങള്‍ കത്തിക്കുകയും പൊലിസിനുനേരെ കല്ലേറ് നടത്തുകയും കടകള്‍ തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പൊലിസ് മേഖലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ് ബന്ധവും വിഛേദിച്ചിട്ടുണ്ട്. സംഘര്‍ഷം വ്യാപിച്ചതോടെ കനത്ത സുരക്ഷയാണ് പൊലിസ് ഒരുക്കിയിരിക്കുന്നത്.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad