ഫ്രാന്‍സിന്റെ ഇസ്‌ലാം വിരുദ്ധ നിലപാട്: തുര്‍ക്കിയില്‍ ഫ്രഞ്ച് പഠനം നിരോധിച്ചു

May 14 - 2018

അങ്കാറ: ഫ്രാന്‍സിന്റെ ഇസ്‌ലാം വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ഫ്രാന്‍സിന് മറുപടിയുമായി തുര്‍ക്കി രംഗത്ത്. തുര്‍ക്കിയിലെ സര്‍വകലാശാലകളില്‍ ഫ്രഞ്ച് പഠനം നിരോധിക്കാനാണ് തിങ്കളാഴ്ച രാജ്യത്തെ ഉന്നത വിദ്യാഭ്യാസ ബോര്‍ഡ് തീരുമാനിച്ചത്. അതിനാല്‍ തന്നെ സര്‍വകലാശാലകളില്‍ ഫ്രഞ്ച് ഭാഷ വിഭാഗത്തിലേക്ക് പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.

മാത്രമല്ല, ഫ്രാന്‍സിലെ സര്‍വകലാശാലകളിലൊന്നും തുര്‍ക്കോളജി പഠിപ്പിക്കുന്നില്ലെന്നും അതേസമയം തുര്‍ക്കിയിലെ സര്‍വകലാശാലകളില്‍ ഫ്രഞ്ച് പഠിപ്പിക്കാറുണ്ടെന്നും ദേശീയ വിദ്യാഭ്യാസ-സാംസ്‌കാരിക-യുവജന കമ്മിറ്റി ചെയര്‍മാന്‍ ഇംറുല്ല ഐലര്‍ പറഞ്ഞു. ഫ്രാന്‍സിന്റെ ഈ നിലപാടു കൂടിയാണ് തുര്‍ക്കിയില്‍ ഫ്രഞ്ച് പഠനം നിരോധിക്കാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാസമാണ് ഫ്രാന്‍സിലെ 300ഓളം രാഷ്ട്രീയക്കാരും എഴുത്തുകാരും മുസ്ലിംകളുടെ വേദഗ്രന്ഥമായ ഖുര്‍ആനില ആയത്തുകളില്‍ മാറ്റം വരുത്തണമെന്നും അവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് മാനിഫെസ്റ്റോ പുറപ്പെടുവിച്ചത്. 'ലെ പാരിസിന്‍' എന്ന ഫ്രഞ്ച് മാസികയില്‍ പ്രസിദ്ധീകരിച്ച തുറന്ന കത്തിലാണ് ഒരു കൂട്ടം ഫ്രാന്‍സുകാര്‍ ഖുര്‍ആന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്

അതിലെ ചില ആയത്തുകള്‍ ജൂതന്മാരെയും ക്രൈസ്തവരെയും അവിശ്വാസികളെയും ശിക്ഷിക്കാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്തെഴുതിയത്. ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി,മൂന്ന് മുന്‍ പ്രധാനമന്ത്രിമാര്‍,നിരവധി എം.പിമാര്‍,മുതിര്‍ന്ന ഫ്രാന്‍സ് രാഷ്ട്രീയ നേതാക്കള്‍, എഴുത്തുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് കത്തെഴുതിയത്.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News