നീതിക്ക് വേണ്ടി പ്രതികരിക്കാന്‍ ഇനി ഭയമില്ല: ഡോ. കഫീല്‍ ഖാന്‍

May 17 - 2018

പെരിന്തല്‍മണ്ണ: ഇരുളടഞ്ഞ ജയില്‍ ജീവിതത്തിന്റെ നെമ്പരപ്പെടുത്തുന്ന ഓര്‍മകള്‍ മനസ്സിനെ വേദനിപ്പിക്കുന്നുണ്ടെങ്കിലും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഇനിയും മുന്നോട്ടു പോവുമെന്ന് ഡോ. കഫീല്‍ അഹമ്മദ് ഖാന്‍. ഖൊരക്പൂരിലെ അമ്മമാര്‍ക്ക് കുട്ടികളെ നഷ്ടപ്പെടാനുള്ള കാരണം സര്‍ക്കാറിന്റെ പിടിപ്പുകേടുമൂലമാണെന്നും എന്നാല്‍ അധികൃതരും സഹ ഡോക്ടര്‍മാരും തന്നെ കേസില്‍ കുടുക്കുകയായിരുന്നുന്നെന്നും അദ്ദേഹം പറഞ്ഞു.

ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ കോളജില്‍  നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡോ. കഫീല്‍ ഖാന്‍. ചെയ്യാത്ത തെറ്റിന്റെ പേരില്‍ ഇന്ത്യയിലെ വിവിധ ജയിലുകളില്‍ ധാരാളം ആളുകള്‍ കഴിയുന്നുണ്ട്. അവരുടെ നീതിക്ക് വേണ്ടി കൂടി ശബ്ദിക്കാന്‍ നമുക്ക് സാധ്യമാവേണ്ടതുണ്ട്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ എനിക്ക് ഇനി ആരേയും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. അല്‍ ജാമിഅ ഡിഗ്രി വിഭാഗം ഡെപ്യൂട്ടി റെക്ടര്‍ കെ. അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. യുനൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ് കണ്‍വീനര്‍ ഡോ. നദീം ഖാന്‍, എ.പി. ശംസീര്‍, നിയാസ് വേളം തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. കഫീല്‍ ഖാനുള്ള അല്‍ ജാമിഅയുടെ ഉപഹാരം പി ജി വിഭാഗം ഡെപ്യൂട്ടി റെക്ടര്‍ ഇല്ല്യാസ് മൗലവിയും ഡോ. നദീം ഖാനുള്ളത് കെ അബ്ദുല്‍ കരീമും നല്‍കി.

ഫോട്ടോ: ഡോ. കഫീന്‍ ഖാന് ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്ലാമിയയില്‍ നല്‍കിയ സ്വീകരണത്തില്‍ ഡെപ്യൂട്ടി റെക്ടര്‍ ഇല്ല്യാസ് മൗലവി ഉപഹാരം കൈമാറുന്നു.
    

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News