ദമസ്‌ക്‌സ്- ഹോംസ് ഹൈവേ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം തുറന്നു

May 17 - 2018

ദമസ്‌കസ്: സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഫലമായി അടച്ച ദമസ്‌കസില്‍ നിന്നും ഹോംസ് പ്രവിശ്യയിലേക്കുള്ള അന്തര്‍ദേശീയ പാത അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം തുറന്നു. ഭീകരരുടെ പിടിയിലായതിനെത്തുടര്‍ന്ന് അടച്ചു പൂട്ടിയ പാതയാണ് നവീകരണത്തിനു ശേഷം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. കിഴക്കന്‍ ഗൂതയെ ഐ.എസ് ഭീകരരുടെ കൈയില്‍ നിന്നും മോചിപ്പിച്ചതിന് ശേഷമാണ് റോഡ് തുറന്നുകൊടുക്കാന്‍ ധാരണയായത്.

2013 മുതലാണ് ഈ പാത തക്ഫീരി ഭീകരരുടെ ആക്രമണം മൂലം അടച്ചത്. പാതയിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് നേരെയും സിറിയന്‍ ചെക്‌പോയിന്റുകള്‍ക്ക് നേരെയും ഭീകരാക്രമണം പതിവായിരുന്നു. പാത തുറന്നതോടെ സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലേക്കുള്ള യാത്ര ദൂരം ഗണ്യമായി കുറയും. യാത്ര ചെയ്യുന്ന സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാത തുറന്നത് സിറിയന്‍ സൈന്യത്തിന്റെ വിജയമാണെന്നാണ് കണക്കുകൂട്ടല്‍.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News