വിദേശ സൈന്യങ്ങള്‍ ഉടന്‍ സിറിയ വിടുമെന്ന് റഷ്യ

May 19 - 2018

ദമസ്‌കസ്: സിറിയയിലുള്ള വിദേശ രാജ്യങ്ങളിലെ സൈന്യങ്ങള്‍ ഉടന്‍ രാജ്യം വിടുമെന്ന് റഷ്യ.  കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

സിറിയന്‍ സൈന്യത്തിന്റെ വിജയത്തിനു ശേഷമാണ് സൈന്യത്തെ പിന്‍വലിക്കുന്നതെന്ന് റഷ്യ അറിയിച്ചു. മെയ് 17ന് റഷ്യയിലെ സോചിയില്‍ വച്ചായിരുന്നു ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. 'ഭീകരതെക്കിരായ യുദ്ധത്തില്‍ സിറിയന്‍ സൈന്യം വിജയിച്ചിരിക്കുന്നു. രാഷ്ട്രീയ രംഗം കൂടുതല്‍ സജീവമാകുന്ന ഒരു കാലഘട്ടത്തിന്റെ തുടക്കമാണിത്. വിദേശ സായുധ സൈനിക സംഘങ്ങള്‍ സിറിയ വിടാന്‍ പോകുകയാണ്' പുടിന്‍ പറഞ്ഞു.

സിറിയയിലെ അസദ് സൈന്യത്തിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയാണ് റഷ്യ. റഷ്യയുടെ നേതൃത്വത്തിലാണ് സിറിയയില്‍ ഉപരോധം ശക്തമാക്കിയിരുന്നത്. ഇറാനും തുര്‍ക്കിയും സിറിയയിലെ വിവിധ ഭാഗങ്ങളിലായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. രാജ്യത്ത് യുദ്ധത്തിലേര്‍പ്പെട്ട ഐ.എസ്,സിറിയയുടെ ഉപരോധ സൈന്യം, മറ്റു വിമത സംഘങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് യുദ്ധങ്ങള്‍ നടന്നിരുന്നത്.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad