ജറൂസലേം: ഗ്വാട്ടമാലയുമായുള്ള ഇടപാടുകള്‍ അറബ് ലീഗ് അവസാനിപ്പിക്കും

May 24 - 2018

തെല്‍അവീവ്: യു.എസിനു പിന്നാലെ എംബസി തെല്‍ അവീവിവില്‍ നിന്നും ജറൂസലേമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ച ഗ്വാട്ടമാലയുമായുള്ള എല്ലാ ഇടപാടുകളും റദ്ദാക്കുമെന്ന് അറബ് ലീഗ്. ഗ്വാട്ടമാലയുമായുള്ള എല്ലാ ബന്ധവും വിഛേദിക്കുന്നതായി അറബ് ലീഗ് വക്താവ് മഹ്മൂദ് അഫീഫ് ആണ് കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെ അറിയിച്ചത്. കഴിഞ്ഞയാഴ്ച നടന്ന അറബ് ലീഗ് അംഗങ്ങളുടെ യോഗത്തില്‍ ഗ്വാട്ടമാലയുടെ തീരുമാനത്തെ അപലപിച്ചിരുന്നു.

തുടര്‍ന്നാണ് രാജ്യത്തിനെതിരെ രാഷ്ട്രീയ,സാമ്പത്തിക നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. തീരുമാനം ഗ്വാട്ടമാലയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എംബസി ജറൂസലേമിലേക്ക് മാറ്റുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയും യു.എന്‍ പ്രമേയത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. യു.എസിനു പിന്നാലെ കഴിഞ്ഞയാഴ്ച ഗ്വാട്ടമാലയും ജറൂസലേമില്‍ എംബസി തുറന്നിരുന്നു.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad