വില്യം രാജകുമാരന്‍ ജൂണില്‍ ജറൂസലേം സന്ദര്‍ശിക്കും

May 25 - 2018

ജറൂസലേം: ഇംഗ്ലണ്ടിലെ വില്യം രാജകുമാരന്‍ അടുത്ത മാസം ജറൂസലേം സന്ദര്‍ശിക്കും. ഫലസ്തീന്റെയും ഇസ്രായേലിന്റെയും ഭൂപ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. എലിസബത്ത് രാജ്ഞിയുടെ പേരമകനായ വില്യം ഇതോടെ ജറൂസലേം സന്ദര്‍ശിക്കുന്ന ബ്രിട്ടന്‍ രാജകുടുംബത്തിലെ ആദ്യ അംഗമാകും.

ജൂണ്‍ 24ന് മുന്‍പായിട്ടാകും ജറൂസലേം സന്ദര്‍ശിക്കുകയെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പശ്ചിമേഷ്യയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ജൂണില്‍ ആരംഭിക്കും. ജോര്‍ദാന്‍ സന്ദര്‍ശിച്ച ശേഷമാണ് ജറൂസലേമിലെത്തുക.

വെസ്റ്റ് ബാങ്കിലെ റാമല്ലയിലും ജറൂസലേമിലും തെല്‍അവീവിലുമായി മൂന്നു ദിവസം അദ്ദേഹം ചിലവഴിക്കും. അതേസമയം എവിടെയെല്ലാം സന്ദര്‍ശനം നടത്തുമെന്നോ ആരെങ്കിലുമായി കൂടിക്കാഴ്ച നടത്തുമെന്നോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വില്യമിന്റെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുന്നതായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മദൂദ് അബ്ബാസിന്റെ ഓഫിസും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവും അറിയിച്ചു.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad