ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷ: ജൂണ്‍ 10 വരെ രജിസ്റ്റര്‍ ചെയ്യാം

May 31 - 2018

കോഴിക്കോട്: 'ഡീ ഫോര്‍ മീഡിയ' സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷയുടെ രജിസ്‌ട്രേഷനുള്ള സമയപരിധി നീട്ടി. ജൂണ്‍ 10 വരെ മത്സരാര്‍ത്ഥികള്‍ക്ക് www.quranpadanam.com എന്ന വെബ്‌സൈറ്റ് വഴി പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം.

വിശുദ്ധ ഖുര്‍ആനിലെ 14ാം അധ്യായമായ സൂറത്തുല്‍ ഇബ്രാഹിമിനെ ആസ്പദമാക്കിയാണ് ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷ നടക്കുക. രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും ഒരേ സമയം ഓണ്‍ലൈന്‍ വഴിയാകും പരീക്ഷ. പത്തു വയസ്സിനു മുകളിലുള്ള ആര്‍ക്കും സൗജന്യമായി പരീക്ഷയില്‍ പങ്കെടുക്കാം.  

2018 ജൂണ്‍ 22 (വെള്ളി) ഇന്ത്യന്‍ സമയം വൈകീട്ട് 4.30 മുതല്‍ 6.30 വരെയാകും പരീക്ഷ. ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ ശരിയുത്തരം നല്‍കുന്നവരെയാണ് വിജയികളായി പരിഗണിക്കുക. ഒന്നാം സമ്മാനം 25,000 രൂപ,രണ്ടാം സമ്മാനം 15,000, മൂന്നാം സമ്മാനം 10,000 രൂപയുമാണ്. കൂടാതെ 50 പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്.

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി രചിച്ച തഫ്ഹീമുല്‍ ഖുര്‍ആന്‍,ടി.കെ ഉബൈദ് രചിച്ച ഖുര്‍ആന്‍ ബോധനം എന്നിവ അടിസ്ഥാനമാക്കിയാകും ചോദ്യങ്ങള്‍ ഉണ്ടാവുക. പ്രസ്തുത അധ്യായവുമായി ബന്ധപ്പെട്ട് ബഷീര്‍ മുഹിയുദ്ദീന്‍ നടത്തുന്ന ക്ലാസുകളുടെ വീഡിയോകളും കുറിപ്പുകളും ഖുര്‍ആന്‍ പഠനം വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും ലഭ്യമാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷനും വിശദവിവരങ്ങള്‍ക്കും quranpadanam.com വെബ്സൈറ്റും ഫേസ്ബുക്ക് പേജും സന്ദര്‍ശിക്കുക. ഫോണ്‍: 8129441562.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad