ബി.ഡി.എസ് മൂവ്‌മെന്റിന് പിന്തുണയുമായി സ്‌പെയിന്‍

Jun 11 - 2018

മാഡ്രിഡ്: സ്‌പെയിനിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ മാഡ്രിഡ് ഇസ്രായേല്‍ ബഹിഷ്‌കരണ സംഘടനയായ ബോയ്കോട്,ഡിവെസ്റ്റ്മെന്റ്,സാങ്ഷന്‍ (ബി.ഡി.എസ്) മൂവ്മെന്റിന് പിന്തുണയര്‍പ്പിച്ചു. സ്പെയിനിലെ മാഡ്രിഡിലെ കൗണ്‍സില്‍ ആണ് ബി.ഡി.എസിനുള്ള പിന്തുണ വോട്ടിനിടാന്‍ തീരുമാനിച്ചത്. ഇസ്രായേല്‍ എന്ന ക്രിമിനല്‍ രാജ്യത്തിനെതിരെ നമ്മള്‍ കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് സ്പെയിനിലെ പോഡിമസ് പാര്‍ട്ടി നേതാവ് ഗ്ലെസിയസ് ടുറോന്‍ പറഞ്ഞു.

ഗ്രേറ്റ് റിട്ടേണ്‍ മാര്‍ച്ചില്‍ പങ്കെടുത്ത നിരായുധരായ ഫലസ്തീനികളെ വെടിവെച്ചു കൊല്ലുന്ന ഇസ്രായേലിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഫലസ്തീന്‍ അനുകൂല സംഘടനയായ ബി.ഡി.എസ് മൂവ്‌മെന്റിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ അറിയിച്ചു. ഹാരെറ്റ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേല്‍ ബഹിഷ്‌കരണത്തിന് മുന്നിട്ടറങ്ങണമെന്നും ഇസ്രായേലില്‍ നിന്നും ഫലസ്തീനെ മോചിപ്പിക്കണമെന്നും സ്‌പെയിന്‍ സിറ്റി കൗണ്‍സില്‍ ആവശ്യപ്പെട്ടു.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad