യെമനില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം ആരംഭിച്ചു

Jun 13 - 2018

സന്‍ആ: യെമനിലെ ഹുദൈദയില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. യെമനിലെ ചെങ്കടല്‍ തീരത്തിനോടു ചേര്‍ന്ന ഹുദൈദ തുറമുഖത്തെ ലക്ഷ്യമാക്കിയാണ് സൗദിയുടെയും യു.എ.ഇയുടെയും നേതൃത്വത്തിലുള്ള സഖ്യസേന സൈനിക നടപടി ആരംഭിച്ചത്. യു.എന്നിന്റെയും പടിഞ്ഞാറന്‍ രാജ്യങ്ങളുടെയും വിവിധ മനുഷ്യാവകാശ സംഘടനകളുടെയും എതിര്‍പ്പ് മറികടന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ് സൗദി ആക്രമണം ആരംഭിച്ചത്. സൗദിയുടെ ഉടമസ്ഥതയിലുള്ള അല്‍ അറബിയ്യ ടി.വി ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നടപടിയുടെ ഭാഗമായി മേഖലയില്‍ വ്യോമാക്രമണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹുദൈദ എയര്‍പോര്‍ടിനു തെക്കുള്ള പ്രവിശ്യകളില്‍ വ്യോമാക്രമണവും ശക്തമായ ഏറ്റുമുട്ടലും നടന്നതായി ഹൂതി മീഡിയകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹൂതികളെ തുരത്തുന്നതിന്റെ ഭാഗമായാണ് സൈനിക നടപടി. അബദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പിന്തുണയുള്ള പ്രധാന കക്ഷികളാണ് യു.എ.ഇയും സൗദിയും.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad