വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിനെ എതിര്‍ത്ത് ഹൈദര്‍ അല്‍ അബാദി

Jun 13 - 2018

ബഗ്ദാദ്: ഇറാഖില്‍ മെയ് 12ന് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി അറിയിച്ചു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിനെ ശക്തമായ എതിര്‍ക്കുന്നുവെന്നും രാജ്യത്തെ രാഷ്ട്രീയ പ്രക്രിയയെ അട്ടിമറിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രിം കോടതിക്ക് മാത്രമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ യോഗ്യതയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.  

തെരഞ്ഞെടുപ്പില്‍ അട്ടിമറി ഉണ്ടായെന്നും തെരഞ്ഞെടുപ്പ് ഫലം പുന:പരിശോധിക്കണമെന്നുമുള്ള ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് അബാദിയുടെ പ്രതികരണം. ഇറാഖ് പാര്‍ലമെന്റും വോട്ടുകള്‍ വീണ്ടും എണ്ണണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. മെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇറാഖിലെ മതപുരോഹിതനായ മുഖ്തദ അല്‍ സദര്‍ നേതൃത്വം നല്‍കുന്ന സഖ്യമാണ് വിജയിച്ചിരുന്നത്.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad