ഇന്ത്യയിലേക്ക് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിച്ചു

Jun 13 - 2018

തെഹ്‌റാന്‍: ഇറാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ വന്‍ വര്‍ധന. 2016 ഒക്ടോബര്‍ മുതല്‍ ഇറക്കുമതി ഉയര്‍ന്ന നിലയിലാണ്. മേയില്‍ മാത്രം 70,5000 ബാരല്‍ എണ്ണയാണ് പ്രതിദിനം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. പുതിയ സാഹചര്യത്തില്‍ ഇറാനുമേല്‍ അമേരിക്കയുടെ ഭീഷണി നിലനില്‍ക്കെയാണിത്.
ജൂണ്‍ മുതല്‍ ഇതില്‍ കുറവ് വന്നേക്കും. കാരണം ഇന്ത്യയിലെ റിഫൈനറികളുടെ ശേഷി ദിവസം അഞ്ച് മില്യണ്‍ ബാരല്‍ ആണ്. മാത്രമല്ല അമേരിക്കയുടെ ഭീഷണിയും ഇന്ത്യയുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

മുന്‍പത്തെ മാസത്തേക്കാള്‍ 10.2 ശതമാനം ശതമാനം വര്‍ധനവാണ് ഇറാനില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതിയില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 45 ശതമാനം വര്‍ധനവാണിത്. ഇറാന്റെ എണ്ണ കയറ്റുമതി മേയില്‍ പ്രതിദിനം 2.7 മില്യണ്‍ ബാരലാണ്. ഇറാന്‍ ന്യൂസ് ഏജന്‍സിയായ ഷാനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad