ഫ്രാന്‍സിലെ 'നക്ബ ലൈന്‍' ശിലാഫലകം നീക്കം ചെയ്തു

Jun 13 - 2018

പാരിസ്: ഫലസ്തീന്‍ രക്തസാക്ഷികള്‍ക്ക് പിന്തുണ നല്‍കി ഫ്രാന്‍സില്‍ സ്ഥാപിച്ച 'നക്ബ ലൈന്‍' എന്നു പേരിട്ട തെരുവിന്റെ ശിലാഫലകം നീക്കം ചെയ്തു. ഇസ്രായേലിന്റെ സമ്മര്‍ദ്ദ പ്രകാരമാണ് പാരിസ് പ്രവിശ്യയിലെ മേയര്‍ ഡൊമിനിക് ലെസ്പറെ ബോര്‍ഡ് നീക്കം ചെയ്തത്. പാരിസിലെ ബെസണ്‍സിലായിരുന്നു 1948ലെ ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ പോരാടിയവരുടെ സ്മരണക്കും ഫലസ്തീനികളോടുള്ള ആദരവും മുന്‍നിര്‍ത്തി തെരുവിന് നക്ബ ലൈന്‍ എന്നു പേരിട്ടത്. എന്നാല്‍ പാരിസിനു മേല്‍ ഇസ്രായേല്‍ സമ്മര്‍ദം ചെലുത്തുകയും ബോര്‍ഡ് നീക്കം ചെയ്യിപ്പിക്കുകയുമായിരുന്നു.

1948ലെ ഇസ്രായേല്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ട എട്ടു ലക്ഷത്തോളം ഫലസ്തീനികളുടെ സ്മരണക്കായും 532 ഗ്രാമങ്ങള്‍ തകര്‍ക്കപ്പെട്ടതിന്റെയും സ്മരണാര്‍ത്ഥമാണ് തെരുവിന് ഇങ്ങനെ പേരിട്ടതെന്നും അവിടെ എഴുതിവെച്ചിരുന്നു. ഫലസ്തീന്റെ പതാകയും ഇവിടെ സ്ഥാപിച്ചിരുന്നു. എന്നാല്‍ പാരിസ് തെരുവില്‍ ബോര്‍ഡ് സ്ഥാപിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ഇത് നീക്കം ചെയ്യുകയും ചെയ്തു. തിങ്കളാഴ്ചയായിരുന്നു ബോര്‍ഡ് സ്ഥാപിച്ചത്.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad