സിറിയക്ക് രാസായുധങ്ങള്‍ നല്‍കുന്നത് ഡച്ച് കമ്പനി

Jun 14 - 2018

ദമസ്‌കസ്: സിറിയക്ക് രാസായുധങ്ങള്‍ നല്‍കുന്നത് ഡച്ച് കമ്പനിയെന്ന് റിപ്പോര്‍ട്ട്. 38 ടണ്‍ രാസായുധ സാമഗ്രികളാണ് ഡച്ച് കമ്പനി സിറിയയിലേക്ക് കയറ്റുമതി ചെയ്തതെന്ന് നെതര്‍ലാന്റ് ഓംറോപ് സ്റ്റിച്ചിങ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് മിഡിലീസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആവശ്യമായ ലൈസന്‍സുകള്‍ ഇല്ലാതെ നിരോധിത ആയുധങ്ങളാണ് കമ്പനി അനധികൃതമായി കയറ്റുമതി ചെയ്യുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. നെതര്‍ലാന്റിലെ റോട്ടര്‍ഡാം ആസ്ഥാനമായുള്ള കമ്പനിയാണ് കയറ്റുമതി നടത്തുന്നത്. രണ്ടു വര്‍ഷം മുമ്പ് കപ്പല്‍ വഴിയാണ് ഈ കമ്പനി രാസായുധം കയറ്റുമതി ചെയ്തത്. റഷ്യ വഴി കമ്പനി 200 ടണ്‍ രാസായുധങ്ങള്‍ കയറ്റിയയക്കുന്നുണ്ടെന്ന് ബെല്‍ജിയം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ മൂന്നു ബെല്‍ജിയന്‍ കമ്പനികള്‍ ഇതിനെ ചോദ്യം ചെയ്യുകയും പരാതി നല്‍കുകയും ചെയ്തിരുന്നു.

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad