ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷ; വെള്ളിയാഴ്ച വൈകീട്ട് 5.00 മുതല്‍

Jun 20 - 2018

കോഴിക്കോട്: 'ഡീ ഫോര്‍ മീഡിയ' സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷ ജൂണ്‍ 22 വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. www.quranpadanam.com എന്ന വെബ്‌സൈറ്റ് മുഖേന പേരുകള്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവരുടെ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് 5.00 മണി മുതല്‍ 5.30 വരെ പരീക്ഷയില്‍ പ്രവേശിക്കാം. പരീക്ഷക്കുള്ള പരമാവധി സമയം 45 മിനിറ്റായിരിക്കും.  

രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള മോഡല്‍ പരീക്ഷ 21ന് വ്യാഴാഴ്ച വൈകീട്ട് അഞ്ചു മുതല്‍ ഖുര്‍ആന്‍ പഠനം വെബ്‌സൈറ്റില്‍ നടക്കുന്നതാണ്.
വിശുദ്ധ ഖുര്‍ആനിലെ 14ാം അധ്യായമായ സൂറത്തുല്‍ ഇബ്രാഹിമിനെ ആസ്പദമാക്കിയുള്ള 60 ചോദ്യങ്ങളായിരിക്കും പരീക്ഷയില്‍ ഉണ്ടാവുക. ചോദ്യങ്ങളെല്ലാം ഒബജക്റ്റീവ് മാതൃകയിലാകും. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ഉത്തരങ്ങള്‍ ശരിയാക്കുന്നവരെയാകും വിജയികളായി പരിഗണിക്കുക. പരീക്ഷ ഫലം ജൂണ്‍ 28നു വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിക്കും. പരീക്ഷയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങള്‍ സംഘാടകരില്‍ നിക്ഷിപ്തമാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വിജയികളായവര്‍ക്ക് ഒന്നാം സമ്മാനം 25,000 രൂപ,രണ്ടാം സമ്മാനം 15,000, മൂന്നാം സമ്മാനം 10,000 രൂപയുമാകും. 50 പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്.

സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി രചിച്ച തഫ്ഹീമുല്‍ ഖുര്‍ആന്‍,ടി.കെ ഉബൈദ് രചിച്ച ഖുര്‍ആന്‍ ബോധനം എന്നിവ അടിസ്ഥാനമാക്കിയാകും ചോദ്യങ്ങള്‍ ഉണ്ടാവുക. പ്രസ്തുത അധ്യായവുമായി ബന്ധപ്പെട്ട് ബഷീര്‍ മുഹിയുദ്ദീന്‍ നടത്തുന്ന ക്ലാസുകളുടെ വീഡിയോകളും കുറിപ്പുകളും ഖുര്‍ആന്‍ പഠനം വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് quranpadanam.com വെബ്‌സൈറ്റും ഫേസ്ബുക്ക് പേജും സന്ദര്‍ശിക്കുക. ഫോണ്‍: 8129441562.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad