കത്‌വ: മോദിക്കെതിരെ ലണ്ടനിലും വ്യാപക പ്രതിഷേധം

Apr 18 - 2018

ലണ്ടന്‍: യു.കെ സന്ദര്‍ശനത്തിലും രക്ഷയില്ലാതെ മോദിക്കെതിരെ വ്യാപക പ്രതിഷേധം. കശ്മീരിലെ കത്‌വ ജില്ലയില്‍ എട്ടു വയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലണ്ടന്‍ നഗരത്തില്‍ കനത്ത പ്രതിഷേധവും റാലികളും അരങ്ങേറുന്നത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി കഴിഞ്ഞ ദിവസം യു.കെയിലെത്തിയത്.

മോദിയുടെ സന്ദര്‍ശനം മുന്നില്‍ക്കണ്ട് പ്രതിഷേധിക്കാന്‍ നേരത്തെ തന്നെ വിവിധ സംഘടനകള്‍ തീരുമാനിച്ചിരുന്നു. കത്‌വ സംഭവത്തില്‍ പ്രതിഷേധിച്ചും ഇന്ത്യയില്‍ ദലിതുകള്‍ക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയും വര്‍ധിച്ചുകൊണ്ടിരിക്കുന്ന അക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. മോദി മടങ്ങും വരെ പ്രതിഷേധം വ്യാപിപിക്കാനാണ് സംഘടനകളുടെ തീരുമാനം.

കാസ്റ്റ് വാച്ച് യു.കെ,സൗത്ത് ഏഷ്യന്‍ സോളിഡാരിറ്റി ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡൗണിങ് സ്ട്രീറ്റില്‍ നൂറുകണക്കിന് പേര്‍ അണിനിരന്ന റാലിയും സംഘടിപ്പിച്ചു. മോദിക്ക് സ്വാഗതമില്ലെന്ന പേരിലും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരിലുള്ള കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും ലണ്ടനിലെ വിവിധ തെരുവുകളില്‍ ഉയര്‍ന്നു. അതേസമയം, മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചു സ്വാഗതം ചെയ്യാനും ചില സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad