ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷ-2018

May 18 - 2018

കോഴിക്കോട്: ഖുര്‍ആനുമായുള്ള ബന്ധവും അറിവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'ഡീ ഫോര്‍ മീഡിയ' അന്തര്‍ദേശീയ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷ സംഘടിപ്പിക്കുന്നു. വിശുദ്ധ ഖുര്‍ആനിലെ 14ാം അധ്യായമായ സൂറത്തുല്‍ ഇബ്രാഹിമിനെ ആസ്പദമാക്കിയാണ് മത്സരം. എല്ലാവര്‍ക്കും ഒരേ സമയം ഓണ്‍ലൈന്‍ വഴിയാകും പരീക്ഷ. പത്തു വയസ്സിനു മുകളിലുള്ള ആര്‍ക്കും പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 2018 മെയ് 31നു മുന്‍പായി  www.quranpadanam.com എന്ന വെബ്സൈറ്റ് മുഖേന പേര് രജിസ്റ്റര്‍ ചെയ്യണം.

2018 ജൂണ്‍ 22 ഇന്ത്യന്‍ സമയം വൈകീട്ട് നാലര മുതല്‍ ആറര വരെയാകും പരീക്ഷ. ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ ശരിയുത്തരം നല്‍കുന്നവരെയാണ് വിജയികളായി പ്രഖ്യാപിക്കുക. ഒന്നാം സമ്മാനം 25,000 രൂപ,രണ്ടാം സമ്മാനം 15,000, മൂന്നാം സമ്മാനം 10,000 രൂപയുമാണ്. 50 പേര്‍ക്ക്  പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്.

സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി രചിച്ച തഫ്ഹീമുല്‍ ഖുര്‍ആന്‍,ടി.കെ ഉബൈദ് രചിച്ച ഖുര്‍ആന്‍ ബോധനം എന്നിവ കൂടി അടിസ്ഥാനമാക്കിയാകും ചോദ്യങ്ങള്‍ ഉണ്ടാവുക. പ്രസ്തുത അധ്യായവുമായി ബന്ധപ്പെട്ട് ബഷീര്‍ മുഹ്യുദ്ദീന്‍ നടത്തുന്ന ക്ലാസുകളും കുറിപ്പുകളും റമദാന്‍ അഞ്ചു മുതല്‍ www.quranpadanam.com എന്ന വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും ലഭ്യമാകും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും quranpadanam.com വെബ്‌സൈറ്റും ഫേസ്ബുക്ക് പേജും സന്ദര്‍ശിക്കുക. ഫോണ്‍: 8129441562.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad