സിവിൽ സർവ്വീസ് പരിശീലനം സ്കൂൾ തലം മുതൽ അരംഭിക്കണം; അബ്ബാസലി തങ്ങൾ

May 07 - 2018

ചേളാരി: സിവിൽ സർവ്വീസ് രംഗത്തേക്കുള്ള പരിശീലനം സ്കൂൾ തലം മുതൽ അരംഭിക്കണമെന്ന് അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി )സംസ്ഥാ പ്രസിഡൻറ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു.വെളിമുക്ക് സി.പി കൺവൻഷൻ സെൻററിൽ വെച്ച് നടന്ന അസ്മി മാനേജ്മെൻറ് സംസ്ഥാന ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സിവിൽ സർവ്വീസ് രംഗത്ത് കേരളം കുതിക്കുകയാണ്. ഷാഹിദ് ഹസനി തിരുവള്ളൂർ എന്ന ഒരു മുസ്ല്യാർ സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടൽ വഴി കേരളക്കരയിൽ സമസ്ത തുടക്കം കുറിച്ച മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് അംഗീകാരം വർദ്ധിപ്പിച്ചതായും തങ്ങൾ പറഞ്ഞു. അസ്മി സംസ്ഥാന ജന.സെക്രട്ടറി ഹാജി പി.കെ മുഹമ്മദ് അധ്യക്ഷനായി. ഡോ.സുബൈർ ഹുദവി ചേകന്നൂർ, റഹീം ചുഴലി, റഷീദ് കമ്പളക്കാട്, നവാസ് ദാരിമി ഓമശ്ശേരി, ഖമറുദ്ദീൻ പരപ്പിൽ,അനീസ് ജിഫ്രി തങ്ങൾ എന്നിവർ ശിൽപ്പശാലക്ക് നേതൃത്വം നൽകി .അസ്മി സംസ്ഥാന സെക്രട്ടറി ഒ.കെ.എം കുട്ടി ഉമരി സ്വാഗതവും മജീദ് പറവണ്ണ നന്ദിയും പറഞ്ഞു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad